ജൂഡ് ആന്റണി ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ മുഖംമൂടി ആക്രമണം; മേക്കപ്പ് ആർട്ടിസ്റ്റിന് പരിക്ക്

കോട്ടയം: സിനിമയുടെ ഷൂട്ടിങ് സെറ്റിൽ മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിൽ മേക്കപ്പ് ആർട്ടിസ്റ്റിന് പരിക്ക്.ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. ചെമ്പ് ക്രാംപള്ളി മിഥുൻ ജിത്തിനാണ്(21) പരിക്കേറ്റത്. മിഥുനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മിഥുന്റെ തലയ്‌ക്ക് പൊട്ടലേറ്റിട്ടുണ്ട്. മറവൻതുരുത്ത് പഞ്ഞിപ്പാലത്തിന് സമീപമായിരുന്നു ഷൂട്ടിങ്ങ്. രാത്രി ഏഴു മണിയോടെ ഷൂട്ടിങ് സ്ഥലത്ത് നിന്ന് റോഡിലേക്ക് ഇറങ്ങിയ മിഥുനെ മുഖംമൂടി ധരിച്ചെത്തിയ സംഘം മർദ്ദിക്കുകയായിരുന്നു. ഫോൺ ചെയ്യുന്നതിന് വേണ്ടിയാണ് മിഥുൻ ഗേറ്റിന് സമീപത്ത് എത്തിയത്.