വിവാഹമോചന ശേഷം താന്‍ പുതിയ വ്യക്തിയായി മാറി, സന്തോഷമുണ്ടെന്ന് നാഗചൈതന്യ

തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ ഇഷ്ട താരജോഡികളായിരുന്നു നാ​ഗ ചൈതന്യയും സാമന്തയും. ഇരുവരുടേയും വേര്‍പിരിയല്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ ജീവിതവുമായി മുന്നോട്ടുപോവുകയാണ് രണ്ടുപേരും. ഇപ്പോള്‍ വിവാഹമോചനത്തിനു ശേഷം തനിക്കുണ്ടായ മാറ്റത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞിരിക്കുകയാണ് നാ​ഗ ചൈതന്യ.

തന്‍്റെ ജീവിതത്തിലെ എറ്റവും വിഷമകരമായ ഘട്ടമായിരുന്നു എന്നാണ് താരം പ്രതികരിച്ചത്. ഒരു വ്യക്തി എന്ന നിലയില്‍ താന്‍ വളരെ അധികം മാറിയെന്നും ദേശിയ മാധ്യമത്തിനോട് നാ​ഗ ചൈതന്യ പറഞ്ഞു. ഈ കാലഘട്ടത്തില്‍ വ്യക്തിപരമായി ഞാന്‍ ഏറെ മാറി.കോവിഡ് സാഹചര്യങ്ങളും വിവാഹമോചനവും എങ്ങനെയാണ് ബാധിച്ചത് എന്നായിരുന്നു ചോദ്യം. മുന്‍പ് എനിക്ക് അധികം തുറന്നു പറയാന്‍ സാധിക്കുമായിരുന്നില്ല. പക്ഷേ ഇപ്പോള്‍ എനിക്കതിന് സാധിക്കുന്നുണ്ട്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും തനിക്ക് കൂടുതല്‍ അടുപ്പം തോന്നുന്നുണ്ടെന്നും, തന്നെ ഒരു പുതിയ വ്യക്തിയായി കാണാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട് .- നാ​ഗ ചൈതന്യ പറഞ്ഞു.

നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2021 ഒക്ടോബര്‍ 2 നാണ് സാമന്തയും നാഗചൈതന്യയും വേര്‍പിരിയുന്നത്. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു 2017ല്‍ ഇരുവരും വിവാഹിതരായത്. ആമിര്‍ ഖാന്‍ നായകനായി എത്തുന്ന ലാല്‍ സിങ് ഛദ്ദയാണ് നാ​ഗ ചൈതന്യയുടെ പുതിയ ചിത്രം. താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്