ഇവരെ കണ്ടാൽ ഇത്രയും വലിയ മക്കളുണ്ടെന്ന് പറയില്ല, ഇത് വേറെ ഏതോ രണ്ട് പുരുഷന്മാരാണെന്ന് ആളുകൾ പറഞ്ഞു, ഭാഗ്യലക്ഷ്മി

മലയാളികളുടെ പ്രിയപ്പെട്ട നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ് ഭാഗ്യലകഷ്മി. മലയാള സിനിമയിൽ നിരവധി താരങ്ങൾക്ക് ഭാഗ്യലക്ഷ്മി ശബ്ദം നൽകിയിട്ടുണ്ട്. ബിഗ്‌ബോസ് മലയാളം സീസൺ മൂന്നിലെ മത്സരാർത്ഥിയായിരുന്നു താരം. നടി സുമലതയ്ക്ക് ശബ്ദം നൽകികൊണ്ടാണ് താരം ഡബ്ബിംഗ് രംഗത്തെത്തുന്നത്. ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ചീഫ് ക്യാമറാമാനായ രമേശ് കുമാറിനെയാണ് ഭാഗ്യലക്ഷ്മി വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ രണ്ട് ആൺ മക്കളുമുണ്ട്. പിന്നീട് ഇവർ വിവാഹമോചനം നേടി. ഭാഗ്യലക്ഷ്മി ബിഗ്‌ബോസിൽ പങ്കെടുക്കവെയാണ് രമേശ് മരിക്കുന്നത്. ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങണമെന്ന് തീരുമാനിച്ചതും സോഷ്യൽ മീഡിയയിലൂടെ ഉണ്ടാവുന്ന അക്രമണങ്ങളെ കുറിച്ചുമൊക്കെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ മനസ് തുറക്കുകയാണ് ഭാഗ്യലക്ഷ്മിയിപ്പോൾ. വാക്കുകളിങ്ങനെ

ഒത്തിരി കാലം മുൻപ് മുതലേ എനിക്ക് സൈബർ അറ്റാക്ക് ഉണ്ടാവുന്നുണ്ട്. എട്ട് വർഷം മുൻപ് ഒരു അനുഭവം ഉണ്ടായി. അത് പറയാൻ പറ്റുന്നിടത്തൊക്കെ ഞാൻ പറയും. കാരണം അങ്ങനെ എങ്കിലും ആ വ്യക്തിയോടുള്ള ദേഷ്യം തീർക്കാമല്ലോ. ഇവിടുത്തെ നിയമം എന്നെ സഹായിക്കുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

ഞാൻ എന്റെ രണ്ട് മക്കളുടെ കൂടെ ഇരിക്കുന്ന ഫോട്ടോ ഇട്ടു. എന്നാൽ അതെന്റെ മക്കളല്ലെന്ന് പറഞ്ഞാണ് കമന്റുകൾ വന്നത്. “ഇവരെ കണ്ടിട്ട് ഇത്രയും വലിയ മക്കളുണ്ടെന്ന് പറയില്ല. ഇത് വേറെ ഏതോ രണ്ട് പുരുഷന്മാരാണ്, അവരുടെ കൈ എവിടെയാണ് ഇരിക്കുന്നതെന്ന് നോക്കൂ’” തുടങ്ങിയ കമന്റുകളാണ് ഫോട്ടോയ്ക്ക് വന്നത്’.

ശരിക്കും ഓണത്തിന്റെ അന്ന് മക്കളെ രണ്ട് വശത്തും ഇരുത്തി അവരുടെ മടിയിൽ കൈ വച്ച് ഇരുന്ന് എടുത്ത ചിത്രമാണിത്. എന്റെ മക്കളെ കുറിച്ചാണ് ഇത് പറയുന്നത്. ഇതൊക്കെ എങ്ങനെയാണ് ഒരു അമ്മ സഹിക്കുക. അങ്ങനെ കമന്റിട്ട ആളെ കണ്ടുപിടിച്ച് കേസ് കൊടുത്തു. പക്ഷേ അത് എവിടെയും എത്തിയില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു.