മീനാക്ഷിക്ക് സർപ്രൈസൊരുക്കി ഡെയ്ൻ, ആശംസകളുമായി ആരാധകർ

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പ്രോഗ്രാം ആണ് ഉടൻ പണം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി മനസ്സ് കീഴടക്കി സൂപ്പർഹിറ്റായി മാറുകയായിരുന്നു. ആദ്യ രണ്ട് സീസണുകളും വൻ വിജയമായതിനെ തുടർന്നാണ് മൂന്നാമത്തെ സീസൺ ആരംഭിച്ചത്. ഉടൻ പണം 3.0.ഡെയിനും മീനാക്ഷിയും തമ്മിലുള്ള കോംബോ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. സംവിധായകൻ ലാൽ ജോസ് തൻ്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോയിൽ പതിനാറു മത്സരാർത്ഥികളിലൊരാളായി എത്തിയ മീനാക്ഷി തുടക്കത്തിൽ തന്നെ വ്യത്യസ്തത പുലർത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ അവതാരക ആയി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം മീനുട്ടിയാണ് താരം.

മലയാളികൾക്ക് ഏറെ പ്രീയപ്പെട്ട താരമാണ് ഡെയിൻ ഡേവിസ്. കോമഡി റിയാലിറ്റി ഷോകളിലൂടെയാണ് ഡെയിൻ മലയാളി മനസ്സിൽ ഇടം നേടുന്നത്. കോമഡി ഷോകളിലൂടെ രംഗത്തെത്തി ഇപ്പോൾ ബിഗ്‌സ്‌ക്രീനിലും ഇടംപിടിച്ചു. അവതാരകനായി ശേഷം മലയാളികളെ കുടകുട ചിരിപ്പിക്കുകയും ആർപ്പുവിളിക്കുകയും ചെയ്ത് മലയാളി മനസിൽ ഇടം നേടുകയായിരുന്നു താരം. പിന്നീട് കാമുകി,​ പ്രേതം 2,​ കുട്ടൻപിള്ളയുടെ ശിവരാത്രി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

ഇപ്പോൾ ഇതാ തന്റെ ഇരുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന വീഡിയോ ആരാധകർക്കായി പങ്കു വെച്ചിരിക്കുകയാണ്. മീനാക്ഷി കേക്ക് മുറിച്ചു കൊണ്ടാണ് താരം പിറന്നാളാഘോഷിച്ചത്. സർപ്രൈസ് ബർത്ത് ഡേ കേക്കുമായി ഡെയിൻ മീനാക്ഷിയുടെ വീട്ടിലെത്തിയിരുന്നു.