ടി.പി വധക്കേസ് പ്രതികൾക്ക് സ്വർണക്കടത്തിൽ വ്യക്തമായ പങ്കുണ്ട് ; സർക്കാരിന് ധൈര്യമില്ലാത്തതിനാൽ കേസ് സിബി ഐ അന്വേഷിക്കണമെന്ന് കെ.കെ രമ

കരിപ്പൂർ സ്വർണകടത്ത് കേസിൽ പിടിയിലായ ടി.പി വധക്കേസ് പ്രതികൾക്ക് സ്വർണക്കടത്തിൽ വ്യക്തമായ പങ്കുണ്ടെന്ന് എംഎൽഎ കെ.കെ രമ. കൊടി സുനി ജയിലിൽ കിടന്ന് കൊള്ള സംഘത്തെ നിയന്ത്രിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. കൊടി സുനിയെ നിയന്ത്രിക്കാനോ തടയാനോ സർക്കാരിന് ധൈര്യമില്ലെന്ന് കെ.കെ രമ ആരോപിക്കുന്നു. അതിനാൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് കെ.കെ രമ ആവശ്യപ്പെട്ടു.

സ്വർണകടത്ത് കേസന്വേഷണം സിബിഐ യെ ഏൽപ്പിക്കണം കേരളാ പൊലിസ്‌ അന്വേഷിച്ചാൽ അത് പ്രഹസനമായി മാറുമെന്നും കെ.കെ രമ പറഞ്ഞു. കൊടി സുനിയ്ക്ക് സ്വർണക്കടത്തിൽ വ്യക്തമായ പങ്കുണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊയിലാണ്ടി അഷ്‌റഫിന്റെ പക്കല്‍ നിന്ന് സ്വര്‍ണം തട്ടിയെടുത്തത് തന്റെ സംഘമെന്ന് കൊടി സുനി പറയുന്ന ശബ്ദസന്ദേശമാണ് പുറത്തു വന്നത്.