ലാൽ ജോസിന്റെ മകൾക്കൊപ്പം മീനാക്ഷി, സൂപ്പറെന്ന് സോഷ്യൽ മീഡിയ

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും.ഒരു കാലത്ത് സ്‌ക്രീനിലെ താര ജോഡികളായിരുന്ന ഇരുവരും പിന്നീട് ജീവിതത്തിലും ഒന്നിച്ചപ്പോഴും പ്രേക്ഷകർ ആഘോഷമാക്കി.പിന്നീട് ഇരുവരും വേർ പിരിഞ്ഞെങ്കിലും ഇരുവരോടുമുള്ള ഈ സ്‌നേഹത്തിനും ഇഷ്ടത്തിനും ഒരു കുറവും ഉണ്ടായിട്ടില്ല.

2014 ലായിരുന്നു ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരായത്. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ മുൻപേ പുറത്തുവന്നിരുന്നു.ഇരുവരും വേർ പിരിഞ്ഞപ്പോൾ മകളായ മീനാക്ഷി ദിലീപിനൊപ്പം നിൽക്കുകയായിരുന്നു. പിന്നീട് കാവ്യയുമായുള്ള വിവാഹത്തിനും പൂർണ്ണ പിന്തുണയുമായി മീനാക്ഷി നിന്നു. സിനിമയിലഭിനയിച്ചിട്ടില്ലെങ്കിലും മീനാക്ഷിക്ക് നിരവധി ആരാധകരുണ്ട്. പാട്ടും ഡാൻസും അഭിനയവുമൊക്കെ തനിക്കും വഴങ്ങുമെന്ന് മലയാളികളുടെ സ്വന്തം മീനൂട്ടി തെളിയിച്ചിട്ടുണ്ട്. മീനാക്ഷി അടുത്തിയെടാണ് ഇൻസ്റ്റഗ്രാമിൽ ആക്ടീവ് ആയത്.

ഇപ്പോൾ ലാൽ ജോസിന്റെ മകൾ ഐറിൻ മേച്ചേരിക്കൊപ്പമുള്ള മീനാക്ഷിയുടെ ഫോട്ടോ വൈറലായിക്കൊണ്ടിരിക്കുകയാണ്. സന്തോഷത്തോടെയാണ് ഇരുവരും ഫോട്ടോയി്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നമിത പ്രമോദിനെപ്പോലെതന്നെ മീനാക്ഷിയുടെ അടുത്ത കൂട്ടുകാരിയാണ് ഐറിനും. ദിലീപും ലൽ ജോസും അടുത്ത സുഹൃത്തുക്കളാണ്. ഐറിന്റെ വിവാഹ ചടങ്ങിലും മീനാക്ഷി പങ്കെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശിയായ ജോഷ്വാ മാത്യുവിനെയായിരുന്നു ഐറിൻ വിവാഹം ചെയ്തത്. സിനിമാലോകം ഒന്നെടുത്ത പങ്കെടുത്ത ചടങ്ങ് കൂടിയായിരുന്നു ഇത്. പള്ളിയിലെ ചടങ്ങിലും പിന്നീട് നടന്ന വിരുന്ന് സൽക്കാരത്തിലുമെല്ലാം ദിലീപും മീനാക്ഷിയുമുണ്ടായിരുന്നു.