അന്ന് പുള്ളി വലയി സ്റ്റാർ ആയിട്ടില്ല, നീളൻ മുടിയൊക്കെയായിട്ടാണ് അന്നത്തെ ലാലിന്റെ രൂപം,സീമ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സീമ. ഒരു കാലത്ത് നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടാൻ താരത്തിനായി. നർത്തകിയായാണ് ശാന്തിയെന്ന സീമ സിനിമാലോകത്തേക്ക് എത്തുന്നത്. സംവിധായകൻ ഐ.വി.ശശിയായിരുന്നു സീമയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. വിവിധ ഭാഷകളിലായി 200 ലേറെ സിനിമകളിൽ അഭിനയിച്ചു. 1984, 85 വർഷങ്ങളിൽ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. അക്ഷരങ്ങൾ, ആൾക്കൂട്ടത്തിൽ തനിയെ, അനുബന്ധം തുടങ്ങിയ ചിത്രങ്ങളുടെ അഭിനയത്തിനാണ് സംസ്ഥാന അവാർഡ് കരസ്ഥമാക്കിയത്.

ഇപ്പോളിതാ മോഹൻലാലിനെ ആദ്യം കണ്ട അനുഭവം പങ്കുവെക്കുകയാണ് സീമ. അഹിംസ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചാണ് മോഹൻലാലിനെ ആദ്യം കാണുന്നതെന്ന് സീമ പറഞ്ഞു. വാക്കുകൾ, ലാലുവിനെ ഞാൻ ആദ്യം കാണുന്നത് അഹിംസ എന്ന പടത്തിന്റെ ലൊക്കേഷനിൽ വെച്ചാണ്. ഞാൻ ഒരു കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ നിൽക്കുകയാണ്. അപ്പോൾ ബാൽക്കണിയിൽ പരട്ടതലയിട്ട ഒരുത്തൻ നിൽക്കുന്നു. ഇതാരപ്പാ ഇതെന്ന് ഞാൻ വിചാരിച്ചു. അതാണ് മോഹൻലാൽ. അപ്പോൾ പുള്ളി വലിയ സ്റ്റാർ ആയിട്ടില്ല. നീളൻ മുടിയൊക്കെയായിട്ടാണ് അന്നത്തെ ലാലിന്റെ രൂപം. അങ്ങനെയാണ് മോഹൻലാലിനെ ആദ്യമായി കാണുന്നത്

ആലപ്പുഴയിൽ വെച്ചാണ് മമ്മൂട്ടിയെ ആദ്യം പരിചയപ്പെടുന്നത്. സ്‌ഫോടനം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയായിരുന്നു. സെറ്റിലെത്തിയപ്പോൾ ദൂരെയൊരിടത്ത് ഒരു മനുഷ്യൻ ബീഡിയൊക്കെ വലിച്ച്‌ കാലിൻമേൽ കാലുകേറ്റി വെച്ചിരിക്കുന്നു. അപ്പോൾ ഞാൻ ചോദിച്ചു ആരാ അത് എന്ന്. അതാണ് മമ്മൂട്ടിയെന്ന് പറഞ്ഞു. കൊള്ളാം നല്ലതാണെന്ന് ഞാനും പറഞ്ഞു. എന്നിട്ട് ഞാൻ പുള്ളിയെ പോയി പരിചയപ്പെട്ടു. ഞാൻ സീമ എന്ന് പറഞ്ഞപ്പോൾ അദ്ദേഹം താൻ മമ്മൂട്ടിയാണെന്നും പറഞ്ഞു. അങ്ങനെ പരിചയപ്പെട്ടു