ക്ഷമ ഇല്ലായിരുന്നു, അത് ഞാൻ കറക്ട് ചെയ്തു, ജീവിതത്തിലെ മോശം സ്വഭാവത്തെക്കുറിച്ച് മീര ജാസ്മിൻ

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് മീര ജാസ്മിൻ. ഒരു ഇടവേളയ്ക്ക് ശേഷം മകൾ എന്ന ചിത്രത്തിലൂടെ വൻ തിരിച്ചുവരവാണ് നടി നടത്തിയത്. സോഷ്യൽ മീഡിയകളിലും ഇപ്പോൾ വളരെ സജീവമാണ് മീര. ഇൻസ്റ്റഗ്രാമിൽ നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സിനിമയിൽ നിന്നും സ്വകാര്യജീവിതത്തിന്റെ തിരക്കുകളിലേക്ക് കടന്ന മീര സിനിമയിലേക്ക് തിരിച്ചെത്താൻ ഏറെ വൈകി.

തന്റെ മോശം സ്വഭാവത്തെ കുറിച്ച് മീര ജാസ്മിൻ‌ പറയുന്നതിങ്ങനെ. എന്നോട് ആരെങ്കിലും സംസാരിക്കുമ്പോൾ ഞാൻ ഇടയ്ക്ക് കയറി സംസാരിക്കും. പിന്നെയെനിക്കത് മനസിലായി. ഞാൻ അദ്ദേഹത്തെ കേൾക്കണമെന്ന്. ആ വ്യക്തി പറഞ്ഞ് തീർന്നതിന് ശേഷം ഞാൻ സംസാരിക്കണം. അദ്ദേഹം എന്താണ് പറയുന്നതെന്ന് കേൾക്കാതെ ഞാൻ ഇമോഷണലാവുമായിരുന്നു. പറഞ്ഞ് തീർന്നാലല്ലേ ആ വ്യക്തി എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാവുകയുള്ളു. ക്ഷമ എനിക്കില്ലായിരുന്നു. അത് ഞാനെന്റെ ജീവിതത്തിൽ കറക്‌ട് ചെയ്തു

ക്ഷമ ഇല്ലാത്തതായിരുന്നു എന്റെ ഏറ്റവും മോശം സ്വഭാവം. പിന്നെ ഞാൻ ഇമോഷണലാണ്. എന്നാൽ അത് കൺട്രോൾ ചെയ്യാൻ പഠിച്ചു. അതെനിക്ക് ദോഷമായിരുന്നു ചെയ്തിരുന്നത്. ഒരുപക്ഷേ അതൊക്കെ എന്റെ പ്രായത്തിന്റേതാവാം. ഇപ്പോൾ ചിന്തിക്കുന്നത് പോലെയല്ല ഞാൻ മുൻപ് ചിന്തിച്ചിരുന്നത്. മുൻപ് നടന്നതിലൊന്നും എനിക്ക് യാതൊരുവിധ കുറ്റബോധവും ഇല്ലെന്നും മീര ജാസ്മിൻ പറയുന്നു.