വീണ്ടും ഗ്ലാമറസായി മീര ജാസ്മിന്‍, വൈറലായി ചിത്രങ്ങള്‍

വലിയ ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരികെ എത്തിയ നടിയാണ് മീര ജാസ്മിന്‍. ഇപ്പോള്‍ ഗ്ലാമറസ് ചിത്രങ്ങളുമായി താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. വിദേശത്ത് നിന്നുമുള്ള ചിത്രങ്ങള്‍ താരം തന്നെയാണ് പ്രേക്ഷകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്.

ഫിറ്റ്‌നസില്‍ അതീവ ശ്രദ്ധചെലുത്തുന്ന താരം ദുബായിലാണ് ഇപ്പോള്‍ താമസം. അഭിനയത്തില്‍ വീണ്ടും സജീവമാകാനുള്ള തയാറെടുപ്പിലാണ് മീര. ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ ‘മകള്‍’ ആണ് മീരയുടെ പുതിയ ചിത്രം.

2016 ല്‍ പുറത്തിറങ്ങിയ പത്ത് കല്‍പനകളിലാണ് മുഴുനീള വേഷത്തില്‍ നടി അവസാനമായി പ്രത്യക്ഷപ്പെട്ടത്. 2018 ല്‍ റിലീസ് പൂമരം സിനിമയില്‍ അതിഥിവേഷത്തിലും അഭിനയിച്ചിരുന്നു.