ചിരുവിന്റെ മരണശേഷം ഉറക്കെ ചിരിച്ചാൽ ആളുകൾ എന്ത് കരുതുമെന്ന് ഓർത്ത് ഭയന്നു, മേഘ്‌ന

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മേഘ്‌ന രാജ്. നടി ഗർഭിണിയായിരിക്കെയാണ് ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജ അപ്രതീക്ഷിതമായി മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. പിന്നീട് നടി ആൺകുഞ്ഞിന് ജന്മം നൽകി. മകന്റെ വിശേഷങ്ങൾ പങ്കുവെച്ച് പലപ്പോഴും മേഘ്‌ന സോഷ്യൽ മീഡിയകളിൽ എത്താറുണ്ട്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നഡ സിനിമകളിൽ എല്ലാം തന്നെ മേഘ്നരാജ് അഭിനയിച്ചിട്ടുണ്ട്. കന്നടയിൽ ആണ് താരം കൂടുതൽ സിനിമകൾ അഭിനയിച്ചിട്ടുള്ളത്.

ഇപ്പോളിതാ ചീരുവിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് മേഘ്‌ന മനസ് തുറക്കുകയാണ്.വാക്കുകൾ ഇങ്ങനെ, ഞാൻ എങ്ങനെയായിരിക്കണം ആ ഘട്ടത്തെ മറി കടക്കേണ്ടത് എന്നതിൽ മുൻധാരണയുമായി എന്നെ സമീപിച്ചവരുണ്ടായിരുന്നു. അവർ ആഗ്രഹിക്കുന്നത് പോലെ ഞാൻ പെരുമാറണമായിരുന്നു. പക്ഷെ അതങ്ങനെ നടക്കില്ല. മറ്റുള്ളവർക്ക് ശരിയെന്ന് തോന്നുന്നത് പോലെ പ്രവർത്തിക്കാൻ എനിക്ക് സാധിക്കില്ല. ജെനറ്റിക്കലി ഞാൻ അങ്ങനെയാണ്. എനിക്ക് എന്റേതായ രീതിയുണ്ട്. എന്റെ ഭർത്താവിന്റെ സഹോദരന് അവന്റേതായ രീതിയുമുണ്ട്, തനിക്ക് എല്ലാവരും കാണെ പൊട്ടിച്ചിരിക്കാൻ ഭയമായിരുന്നുവെന്നാണ് മേഘ്‌ന പറയുന്നത്. ഭർത്താവിന്റെ മരണ ശേഷവും താൻ സന്തുഷ്ടയാണെന്ന് ആളുകൾ കരുതുമെന്നായിരുന്നു തന്റെ ഭയം. ചിലരുടെ കമന്റുകളും മേഘ്‌ന ഓർക്കുന്നുണ്ട്. കുടുംബത്തിലെ മറ്റാരേയും അത്ര ബാധിച്ചിട്ടില്ലെന്ന് തോന്നുന്നുവെന്ന് പറഞ്ഞവരുണ്ട്. അവർ എങ്ങനെ പെരുമാറണമെന്നത് നിങ്ങളുടെ ചിന്തയ്ക്ക് ചേരുന്നതായിരിക്കില്ലെന്നും അതിനാൽ നിങ്ങൾക്കത് ഒരിക്കലും മനസിലാകില്ലെന്നും ഞാൻ പറയും. എനിക്ക് പൊട്ടിച്ചിരിക്കാൻ തോന്നിയിട്ടും പിടിച്ചു നിർത്തിയിട്ടുണ്ട്.

ഉറക്കെ ചിരിച്ചാൽ ആളുകൾ എന്ത് കരുതുമെന്നായിരുന്നു ചിന്തിച്ചിരുന്നത്. ഓ ഇത്രയേയുള്ളുവോ? തീർന്നോ? എന്ന് ആളുകൾ ചോദിക്കും. നിനക്കിപ്പോൾ സമാധാനം ആണല്ലോ എന്ന് ചോദിക്കും. ചിന്തിക്കാൻ പറ്റുന്നുണ്ടോ, അതെത്ര ഭയപ്പെടുത്തുന്നതാണ. യക്ഷിയും ഞാനു’മെന്ന ചിത്രത്തിലൂടെയായിരുന്നു മേഘ്‌ന രാജ് മലയാളത്തിൽ എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്തു. മേഘ്‌ന രാജ് ഗർഭിണിയായിരുന്നപ്പോഴാണ് ചിരഞ്ജീവി സർജ അകാലത്തിൽ മരിച്ചത്. മകനെ കാണാതെ മരിച്ച ചിരഞ്ജീവി സർജയുടെ പുനർ ജന്മമായി റയാനെ കാണുന്നവരാണ് അദ്ദേഹത്തിന്റെ ആരാധകർ. മകൻ റയാന്റെ വിശേഷങ്ങൾ മേഘ്‌ന രാജ് പങ്കുവയ്ക്കാറുണ്ട്.