കാര്‍ഷിക കടാശ്വാസത്തിന് പരിഗണിക്കുന്ന വായ്പ പരിധി നീട്ടി

തിരുവനന്തപുരം: സംസ്ഥാത്തെ കാര്‍ഷിക കടാശ്വാസത്തിന് പരിഗണിക്കുന്ന വായ്പയുടെ തിയ്യതി ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. വയനാട് ജില്ലയിലെ കര്‍ഷകരുടെ കടാശ്വാസത്തിന് പരിഗണിക്കുന്ന വായ്പകളുടെ കാലാവധി 2014 മാര്‍ച്ച് 31 വരെയായിരിക്കും.

മറ്റ് പതിമൂന്ന് ജില്ലകളിലേത് 2011 ഒക്ടോബര്‍ 31 വരെയായിരിക്കും. ഈ തീയതി വരെ എടുത്ത കാര്‍ഷിക വായ്പകള്‍ കടാശ്വാസത്തിന് പരിഗണിക്കും. കേരളാ തീരത്തെ കടലില്‍ ജൂണ്‍ ഒമ്പതിനു അര്‍ദ്ധ രാത്രി മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.