കാണാതായ യുവാവ് ചട്ടിപ്പറമ്പിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ, ദുരൂഹത

പെരിന്തൽമണ്ണ : കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കരേക്കാടുനിന്നും ഇന്നലെ മുതൽ കാണാതായ കാടാമ്പുഴ ഫസലു റഹ്മാൻ (26) ആണ് മരിച്ചത്. ചട്ടിപ്പറമ്പിൽ മാർക്കറ്റിനു സമീപമാണ് ഫസലു റഹ്‌മാനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കാണാതായതിനു പിന്നാലെ ഇയാൾക്കായി വ്യാപകമായ അന്വേഷണം നടക്കുന്നതിനിടയിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. മരണകാരണം വ്യക്തമല്ല. പൊലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു. അതേസമയം, പാലക്കാട്: പാലക്കാട് തൃത്താല കുമരനെല്ലൂരില്‍ സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ 13 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി.

കുമരനെല്ലൂര്‍ കൊട്ടാരത്തൊടി അന്‍വര്‍- റസിയ ദമ്പതികളുടെ മകന്‍ അല്‍ അമീന്‍ (13) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് മുതല്‍ കുട്ടിയെ കാണാതായിരുന്നു. സംശയം തോന്നി വെള്ളാളൂരിലെ കുളത്തില്‍ നടത്തിയ തിരച്ചലിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.