‘നിന്നോട് വീണ്ടും ഇഷ്ടം കൂടി ഉണ്ണി അളിയാ, കുറിപ്പുമായി അഭിലാഷ് പിള്ള

ഉണ്ണി മുകുന്ദന്റെ ഒരു സൂപ്പര്‍ഹീറോ ചിത്രമായി എത്തിയ ജയ് ഗണേഷും മലയാള സിനിമാ ആരാധകര്‍ ഏറ്റെടുക്കുന്നു. ഉണ്ണി മുകുന്ദന്റെ മികച്ച പ്രകടനമാണ് ചിത്രത്തില്‍ എന്നാണ് പ്രതികരണങ്ങള്‍. ആക്ഷനിലും നായകൻ ഉണ്ണി മുകുന്ദൻ ചിത്രത്തില്‍ മികവ് പ്രകടിപ്പിക്കുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ ഉള്ളതെന്നും അഭിപ്രായങ്ങളുണ്ടാകുന്നു.

രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ഉണ്ണിമുകുന്ദനും , ചിത്രത്തിനും ആശംസകളുമായി ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ അഭിലാഷ് പിള്ള . എല്ലാവരിലും ഒരു സൂപ്പർ ഹീറോയുണ്ടെന്ന തിരിച്ചറിവ് തരുന്ന സിനിമയാണിതെന്ന് അഭിലാഷ് പിള്ള പറയുന്നു .

‘ നിന്നോട് വീണ്ടും ഇഷ്ടം കൂടി ഉണ്ണി അളിയാ ‘എന്നും അഭിലാഷ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം എന്ന ചിത്രത്തിന്റെ സംവിധായകനാണ് അഭിലാഷ് പിള്ള . സസ്‌പെന്‍സും ത്രില്ലറും വൈകാരികതയും ഇഴചേർന്ന സിനിമയാണ് ജയ് ഗണേഷ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം .