തമിഴ്‌നാട് മുഖ്യമന്ത്രിയായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ അധികാരമേറ്റു

തമിഴ്‌നാട് മുഖ്യമന്ത്രിയായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ അധികാരമേറ്റു. 33 അംഗ മന്ത്രിസഭയും ചുമതലയേറ്റു. മന്ത്രിസഭയില്‍ 15 പുതുമുഖങ്ങളാണ് ഉള്ളത്. ആഭ്യന്തര വകുപ്പിന്റേയും ചുമതല സ്റ്റാലിനാണ്.

കൊവിഡ്-19 പ്രോട്ടോകോള്‍ പാലിച്ചാണ് ചടങ്ങ്. സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയിലില്ല. ചെക്കോപ്പ്-തിരുനെല്ലിക്കേനി മണ്ഡലത്തില്‍ നിന്ന് വിജയിച്ചെങ്കിലും അദ്ദേഹത്തിന്റെ പേര് മന്ത്രിമാരുടെ പട്ടികയില്‍ ഇല്ല. കഴിഞ്ഞ ദിവസമാണ് മന്ത്രിമാരുടേയും അവരുടെ വകുപ്പുകളും ഉള്‍പ്പെട്ട പട്ടിക ഇന്നലെയായിരുന്നു രാജ്ഭവന് നല്‍കിയത്.

തമിഴ്‌നാട്ടില്‍ 158 സീറ്റുകളില്‍ ഡിഎംകെ സഖ്യം മുന്നേറിയപ്പോള്‍ അണ്ണാ ഡിഎംകെ 76 സീറ്റിലൊതുങ്ങി. 234 സീറ്റുകളുള്ള തമിഴ്‌നാട്ടില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അണ്ണാഡിഎംകെയെ ഭരണത്തില്‍ നിന്നും തൂത്തെറിഞ്ഞ് അധികാരം പിടിച്ചിരിക്കുകയാണ് ഡിഎംകെ.