ചോദിക്കുമ്പോൾ വേണ്ട, പിന്നീട് മോദിയോട് കരഞ്ഞ് കാശ് ചോദിച്ച് പിണറായി

മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് നരേന്ദ്ര മോദി ചോദിച്ചതാണ്‌, എന്താണ്‌ കേരളത്തിനു വേണ്ടത് എന്ന് പറയൂ. പരാതികൾ എന്തെല്ലാം എന്ന് പറയൂ. പ്രശ്നങ്ങൾ നമുക്ക് ഒന്നിച്ചിരുന്ന് ചർച്ച ചെയ്യാം. മെയ് 27നു പ്രധാനമന്ത്രി വിളിച്ച് ചേർത്ത നീതി ആയോഗിൽ ആയിരുന്നു ഇത്. എന്നാൽ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ അതിൽ പങ്കെടുക്കാൻ പോയിട്ട് വരുന്നില്ലെന്ന് അറിയിക്കാനുള്ള മര്യാദ പൊലും കാണിച്ചില്ല. ഇത് നടന്നത് മെയ് 27നു എങ്കിൽ ഇതാ മെയ് 28നു പിണറായിയുടെ വിലാപം വന്നിരിക്കുന്നു. അതിങ്ങനെ…കേരളത്തെ എങ്ങനെ ശ്വാസംമുട്ടിക്കാം എന്നാണ് കേന്ദ്രം ആലോചിക്കുന്നത്. കിഫിബി കടം വാങ്ങുന്നതിനെ പോലും കേന്ദ്രം എതിർക്കുന്നു. കേരളത്തേ കടം വാങ്ങുന്നതിനു നിയന്ത്രിക്കുന്നു.ഒരിഞ്ചുപോലും കേരളം മുന്നോട്ടുപോകരുതെന്ന് പിടിവാശിയാണ് കേന്ദ്രസർക്കാരിനെന്നും മുഖ്യമന്ത്രി വിമർശിച്ചു.

ചോറു വേണോ ചോറു വേണോ എന്ന് ചോദിച്ച് പിറകേ നടക്കുമൊപോൾ മുഖം തിരിച്ചും കെറുവിച്ചും നില്ക്കും. സദ്യ വിളമ്പ് കഴിഞ്ഞ് പാത്രവും കഴുകി കഴിയുമ്പോൾ എനിക്ക് വിശക്കുന്നു കിട്ടിയില്ലെന്ന് പറയുന്ന കൊതി കെറുവും കുശുമ്പും ആണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‌. കേരളത്തിനേ പരിഗണിക്കുന്നില്ല എന്നും കേന്ദ്ര സഹായം കിട്ടുന്നില്ലെന്നും കോഴിക്കോട് മീറ്റീങ്ങിൽ മൈക്കിലൂടെ പറഞ്ഞാൽ കേന്ദ്ര സർക്കാരും നരേന്ദ്ര മോദിയും കേൾക്കില്ല. അത് പറയാൻ വേദി ഒരുക്കി തന്നെ മുഖ്യമന്ത്രിയേ മെയ് 27നു പ്രധാനമന്ത്രി ക്ഷണിച്ചതായിരുന്നു. അവിടെ ചെല്ലില്ല എന്ന് അറിയിക്കുക പൊലും ചെയ്യാതെ മീറ്റീങ്ങിൽ നിന്നും മുങ്ങിയിട്ട് കോഴിക്കോട് പൊങ്ങി മൈക്കിൽ കുറ്റം വിളിച്ച് പറഞ്ഞാൽ ആരു കേൾക്കാൻ. പറയേണ്ടത് പറയേണ്ട വേദികളിൽ ആയിരിക്കണം പറയേണ്ടത്. കേരളത്തിന്റെ വിഷയങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത് നീതി ആയോഗ് മീറ്റീങ്ങിൽ എന്തുകൊണ്ട് മുഖ്യമന്ത്രി പിണറായി പങ്കെടുത്ത് അവിടെ ഇത്തരം കേരളത്തിന്റെ വിഷയങ്ങൾ പറഞ്ഞില്ല. വിഷയങ്ങൾ പറയാൻ വിളിച്ച മീറ്റീങ്ങ് ബഹിഷ്കരിച്ച് കോഴിക്കോട് പ്രാദേശികമായ ഒരു മീറ്റീങ്ങിൽ പോയി ആവലാതി മൈക്കിൽ പറഞ്ഞിട്ട് എന്തുകാര്യം.

പ്രധാനമന്ത്രി വിളിച്ച് ചേർത്ത നീതി ആയോഗിൽകോൺഗ്രസിന്റെ മുഖ്യമന്ത്രിമാർ പോലും ആ മീറ്റീങ്ങിൽ പങ്കെടുത്തിരുന്നു. പംങ്കെടുക്കാത്ത മുഖ്യമന്ത്രിമാർ അസൗകര്യം അറിയിച്ചിരുന്നു. എന്നാൽ പിണറായി വിജയൻ അതും ചെയ്തില്ല.

ഇനി എന്താണ്‌ കേരളത്തേ നന്നായി പോകാൻ അനുവദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറയാൻ കാരണം എന്നു കൂടി ജനം അറിയണം. ക്ഫിബിയെ കടം എടുക്കാൻ തോന്നും വിധം അനുവദിക്കുന്നില്ല. സംസ്ഥാന സർക്കാരിനെ കടം എടുക്കാൻ അനുവദിക്കുന്നില്ല. കടം വാങ്ങാൻ അനുവദിക്കുന്നില്ല എന്നും അനുമതി നല്കുന്നില്ലെന്നും ആണ്‌ മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞത്. അല്ലാതെ കേന്ദ്ര സർക്കാർ റോഡ് തരുന്നില്ല, പാലം തരുന്നില്ല, ട്രയിൻ തരുന്നില്ല, ദേശീയ പാത തരുന്നില്ല, സ്കൂളും കോളേജും തരുന്നില്ല, റേഷൻ തരുന്നില്ല, പാവപ്പെട്ടവർക്ക് വീടുകൾ നല്കുന്നില്ല , തൊഴിലുറപ്പിനു പണം നല്കുന്നില്ല എന്നിങ്ങനെ ഉള്ള കേരളത്തിന്റെ വികസനവും ജന ജീവിതവുമായി ബന്ധപ്പെട്ട് ഒരു പരാതിയും അല്ല.

കടം വാങ്ങുന്നതിൽ കേരളത്തേ നിയന്ത്രിക്കുന്നു എന്ന ഒരു പരാതി മാത്രമാണ്‌ പിണറായി വിജയനു പറയാനുള്ളത്.സർക്കാർ ജീവനക്കാർക്കും മന്ത്രി എം എൽ എ മാർക്കും ശംബളവും പെൻഷനും നല്കാൻ മാത്രമായി ഇവിടെ ഒരു സർക്കാർ മാസാ മാസം കടം വാങ്ങുന്നു. വരുമാനത്തിന്റെ 80%ത്തിലധികം അതിനായി ചിലവാക്കുന്നു. ഇങ്ങിനെയുള്ള സർക്കാർ എന്തിനാണ്‌ കടം വാങ്ങി കേരളം മുടിക്കുന്നത്.വ്യക്തികളേ പോലെയല്ല. സർക്കാരുകൾ വാങ്ങുന്ന കടം വാങ്ങുന്ന കടത്തിനു ഒരു പ്രത്യേകത ഉണ്ട്, വാങ്ങുന്ന സർക്കാർ ഒരിക്കലും അത് തിരിച്ചടയ്ക്കില്ല. പിന്നീട് വരുന്ന സർക്കാരുകളുടെ ബാധ്യതയായിരിക്കും കടം.

കടം വാങ്ങുന്നവർ അത് ആസ്വദിച്ച് ഭരിക്കാൻ ഉപയോഗിക്കും. ഭാവി കേരളം ആ ഭാരം താങ്ങും. കേരള നിയമ സഭാ ജീവനക്കാർക്കും മറ്റുമായി കോടികൾ വേതനത്തിനു പുറമേ ഓവർ ടൈം അലവൻസ് നല്കിയത് കഴിഞ്ഞ ദിവസമാണ്‌ എന്നും കൂടി ഈ അവസരത്തിൽ ഓർക്കണം. ഒരർഥത്തിൽ ഉ വരുമാനം ഭരിച്ച് മുടിച്ച് കടം വാങ്ങി അതും മുടിക്കുന്നു എന്ന് പ്രതിപക്ഷം വിമർശിക്കുമ്പോൾ എന്തിനാണ്‌ അധികം ഇനിയും കടം വാങ്ങുന്നത്. ഈ സാമ്പത്തിക വർഷം പകുതി ആയില്ല..അതിനകം കേരളം എടുത്ത വായ്പ്പ് എത്ര എന്നോ..വർഷം 15,390 കോടി രൂപ. ഇതെല്ലാം ആരു തിരിച്ചടയ്ക്കും. കടം വാങ്ങുക..കടം വീട്ടാൻ കൂടുതൽ മദ്യ കടയും ലോട്ടറി സ്റ്റാളും തുടങ്ങുക.. ഇത് എത്ര കാലം പോകും