ശ്രീരാമ ഭഗവാനെ അപമാനിച്ചവർക്ക് വോട്ടില്ല, അയോദ്ധ്യ വിഷയമാക്കി മോദി

രാജ്യം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആവേശ ചൂടിലാണ്. 400 സീറ്റിന്റെ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും എന്ന പ്രതീക്ഷയിലാണ് രാജ്യത്തെ എൻഡിഎ സഖ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാൻ പിടിക്കുകയാണ്. ഈ തെരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച എൻഡിഎ സംബന്ധിച്ച നിർണായകമാണ്.

കഴിഞ്ഞകാലങ്ങളിൽ ബിജെപി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ ഏറെക്കുറെ നടപ്പാക്കിയെന്ന് തന്നെ പറയാം. പ്രധാനമായി പൗരത്വ ഭേദഗതി നിയമം ആർട്ടിക്കിൾ 370 എടുത്തു മാറ്റിയത്, അതുപോലെതന്നെ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമാണം തുടങ്ങിയവ അതിൽ പ്രധാനപ്പെട്ട വാ​ഗ്ദാനങ്ങളായിരുന്നു. തിരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ വികസനം മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സംസാരിച്ചിരുന്നത്. അത് രാഷ്ട്രീയ നിരീക്ഷകരെ തന്നെ അമ്പരപ്പിച്ച ഒരു തീരുമാനമായിരുന്നു. ഏറ്റവും വൈകാരികമായി ജനങ്ങളുടെ അടുത്തേക്ക് എത്തേണ്ട നിരവധി വിഷയങ്ങൾ സംസാരിക്കാൻ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് പ്രധാനമന്ത്രി വികസനത്തിനെ കുറിച്ച് മാത്രം സംസാരിക്കുന്നത് എന്നത് ചർച്ച ആവുക തന്നെ ചെയ്തു.

രാജ്യത്തെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കുക. അടുത്ത അഞ്ചുവർഷത്തെ മോദി ഭരണത്തിൻ കീഴിൽ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയിലേക്ക് കുതിക്കുക. രാജ്യം പത്തുവർഷം മുമ്പ് എവിടെ നിൽക്കുകയായിരുന്നു. 10 വർഷത്തെ മോദി ഭരണത്തിൽ ബിജെപി ഭരണത്തിൽ രാജ്യം നേടിയ നേട്ടങ്ങൾ രാജ്യം താണ്ടിയ കുതിപ്പുകൾ ഇതൊക്കെയായിരുന്നു പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വരെ പറഞ്ഞിരുന്നെങ്കിൽ, ഉത്തർപ്രദേശിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ ബിജെപിയുടെ ഏറ്റവും പ്രധാന നേട്ടങ്ങളെ ഉയർത്തിക്കാട്ടുന്നതിനൊപ്പം കോൺഗ്രസിനെയും ഇന്ത്യയും മുന്നണിസഖ്യത്തെയും വളഞ്ഞിട്ട് ആക്രമിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചു.

അയോദ്ധ്യാ രാമ ക്ഷേത്രം തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും പ്രധാനപ്പെട്ട പ്രചരണയുധമാക്കി മാറ്റുന്നു. രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ നിന്ന് മാറി നിന്നത് പൊറുക്കാൻ പറ്റാത്ത തെറ്റാണ് എന്ന് പ്രധാനമന്ത്രി വിളിച്ചു പറഞ്ഞിരിക്കുന്നു. മതപ്രീണനമാണ് കോൺഗ്രസ് നടത്തിയത്. രാജ്യത്ത് ജനങ്ങൾ ആരാധിക്കുന്നവരുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധന മൂർത്തിയാണ് ഭഗവാൻ ശ്രീരാമൻ ആ ഭഗവാൻ ശ്രീരാമനെയാണ് കോൺഗ്രസ് പാർട്ടി ഇന്ത്യ മുന്നണി സഖ്യമൊക്കെ അപമാനിച്ചത്. ജനങ്ങളുടെ ആരാധനാമൂർത്തിയായ രാമനെ നിന്ദിച്ച കോൺഗ്രസിനെ ജനങ്ങൾ കൈവിടും. ഇതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. തീർച്ചയായും കോൺ​ഗ്രസിന് ഇത് ഏറ്റവും വലിയ തിരിച്ചടി തന്നെയാണ്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം അതിനെ രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസിനെതിരെ വടക്കേ ഇന്ത്യയിൽ കത്തിക്കുകയാണ് ബിജെപി.