ഓണ്‍ലൈന്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടു, പണം തിരികെപിടിക്കാന്‍ അതേരീതിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍

പാലക്കാട്. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തുക തിരികെ പിടിക്കാനായി ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ യുവാവ് പോലീസ് പിടിയില്‍. പ്രതി യുവതിയില്‍ നിന്നും 1.93 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. കേസില്‍ കോഴിക്കോട് ഫറോക്ക് കരുവന്‍തിരുത്തി സ്വദേശി സുജിത്തിനെയാണ് പോലീസ് പിടികൂടിയത്.

അതേസമയം സുജിത്തിന് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 1.40 ലക്ഷം നഷ്ടപ്പെട്ടിരുന്നു. ഇത് തിരിച്ച് പിടിക്കുവനാണ് സമാന രീതിയില്‍ സുജിത്ത് തട്ടിപ്പ് നടത്തിയത്. യുവതിയില്‍ നിന്നും 1.93 ലക്ഷം രൂപയാണ് സുജിത്ത് തട്ടിയെടുത്തത്. വര്‍ക്ക് ഫ്രം ഹോം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്.

ആദ്യ ഘട്ടത്തില്‍ യുവതിക്ക് പണം ലഭിച്ചിരുന്നു. എന്നാല്‍ വലിയ തുക കൊടുത്തതോടെ പണം തിരികെ ലഭിച്ചില്ല. തുടര്‍ന്ന് തട്ടിപ്പാണെന്ന് സംശയം തോന്നിയ യുവതി പോലീസില്‍ പരാതിപ്പെടുകയായിരുന്നു.