കോളേജിൽ പഠിക്കുമ്പോൾ സുന്ദരിയായ ടീച്ചർ നടന്ന് പോയപ്പോൾ ഒരുപാട്ട് പാടി, അതിന്റെ പേരിൽ കുറെ വഴക്കും കേട്ടു- മുകേഷ്

സരിതയുമായി വേർപിരിഞ്ഞ മുകേഷ് 2013ലാണ് നർത്തകിയായ മേതിൽ ദേവികയെ വിവാഹം ചെയ്യുന്നത്. പ്രശസ്ത മോഹിനിയാട്ടം കലാകാരിയായ ദേവിക പാലക്കാട് രാമനാഥപുരം മേതിൽ കുടുംബാംഗവും സംഗീത നാടക അക്കാദമി പുരസ്‌ക്കാര ജേതാവുമാണ്. നാലു വയസ്സുമുതൽ നൃത്തം അഭ്യസിക്കുന്ന ഈ കലാകാരി മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎയിലും കൽക്കട്ട രബീന്ദ്രഭാരതി യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംഎ ഡാൻസിനും സ്വർണ മെഡൽ നേടി. നടനായും സ്വഭാവ നടനായും കൊമേഡിയനായും അവതാരകനായും തിളങ്ങിയ മുകേഷ് ഇപ്പോൾ എംഎൽഎയുമാണ്. സരിതയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷമാണ് ദേവികയെ വിവാഹം കഴിക്കുന്നത്.

2002 ൽ ആണ് രാജീവ് നായരെ ദേവിക വിവാഹം കഴിക്കുന്നത്. വിവാഹശേഷം ബൈംഗ്ലൂരിലേക്ക് താമസവും മാറി.ഇരുവർക്കും ദേവാങ്ക് എന്ന ഒരു മകനുമുണ്ട്. എന്നാൽ രണ്ടുവർഷത്തിൽ ദാമ്പത്യ ജീവിതം വഴിപിരിഞ്ഞതോടെ ദേവിക തിരികെ സ്വന്തം നാടായ പാലക്കാടേക്ക് തിരികേ എത്തി. തുടർന്ന് പാലക്കാട് രാമനാട്ടുകരയിൽ ശ്രീപാദം എന്ന നൃത്ത സ്ഥാപനം തുടങ്ങി.

ഇപ്പോഴിതാ തന്റെ പഴയൊരു അനുഭവ കഥ വിവരിക്കുകയാണ്. ഒരു അഭിമുഖത്തിൽ മുകേഷ് പറഞ്ഞ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും. ‘ഒരു കഥാപാത്രത്തിൽ എവിടെയെങ്കിലും ഞാൻ കാണും. ബാക്കി ചിലതൊക്കെ ഇമേജിനേഷനാണ്. കോളേജിൽ പഠിച്ചിരുന്ന സമയത്ത് സുന്ദരിയായ ടീച്ചറെ കളിയാക്കിയിരുന്നു. അവര് നടന്ന് പോയപ്പോൾ ഒരുപാട്ട് പാടി. അവരുടെ പേരുമായി ബന്ധപ്പെട്ട പേരാണ്. 2000 കുട്ടികൾ പഠിക്കുന്ന കോളേജിൽ ടീച്ചറെ കളിയാക്കി പാട്ട് പാടിയത് വലിയ വിഷമമായി. അച്ഛനെയൊക്കെ വിളിപ്പിച്ചു. ആത്മഹത്യയോ നാടുവിടലോ എന്തെങ്കിലും ചെയ്യാനുള്ള പ്ലാനിലായിരുന്നു അന്ന്. അച്ഛനൊക്കെ അറിഞ്ഞതിന് ശേഷം നല്ല വഴക്ക് കിട്ടി. പിൽക്കാലത്ത് ഈ സംഭവം എഴുതി ഞാൻ കാശുണ്ടാക്കി.’ മുകേഷ് പറഞ്ഞു. നല്ല കോമഡിയാണല്ലോയെന്നായിരുന്നു അന്നെല്ലാവരും പറഞ്ഞതെന്നും താരം കൂട്ടിച്ചേർത്തു.