ആ വാട്‌സ്ആപ്പ് സന്ദേശം തന്റേതല്ല, വ്യാജ സന്ദേശത്തിനെതിരെ നടി അംബിക മോഹന്‍

പലപ്പോഴും സിനിമ താരങ്ങളുടെ പേരില്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാജ അക്കൗണ്ടുകളും പ്രൊഫൈലുകളും ഒക്കെ സജീവമാണ്. പല തട്ടിപ്പുകളും സിനിമ മേഖലയെ ബന്ധപ്പെട്ട് നടക്കാറുണ്ട്. ഇപ്പോള്‍ അത്തരത്തിലൊരു തട്ടിപ്പിന്റെ കഥ തുറന്ന് പറയുകയാണ് നടി അംബിക മോഹന്‍. ഇപ്പോള്‍ ഇത്തരത്തിലൊരു തട്ടിപ്പിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അംബിക. തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വാട്‌സ്ആപ്പ് സന്ദേശങ്ങളെ കുറിച്ചാണ് നടി തുറന്ന് പറയുന്നത്.

തന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് സിനിമയിലും സീരിയലുകളിലും അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് വ്യാജ സന്ദേശങ്ങള്‍ അയക്കുകയും പെണ്‍കുട്ടികളോട് ഫോട്ടോ ആവശ്യപ്പെടുകയും ചെയ്യുന്നതായി അംബിക ഫേസ്ബുക്ക് ലൈവില്‍ എത്തി തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇതിനായി യുഎഇ നമ്പറായ 971545392283 ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നും. ഈ നമ്പറില്‍ നിന്ന് നിരവഘി നിരവധി പെണ്‍കുട്ടികള്‍ക്ക് സന്ദേശങ്ങള്‍ എത്തിയതായും അംബിക പറയുന്നു.

 

സീരിയല്‍ അവസം വാഗ്ദാനം ചെയ്ത് കഴിയുമ്പോള്‍ തെളിവ് ചോദിക്കുന്നവര്‍ക്ക് തന്റെ ഫോട്ടോ അയച്ചു കൊടുക്കുന്നതായി അംബിക പറയുന്നു. ഈ നമ്പറുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ഇക്കാര്യത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും നടി ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കുന്നു. ഇത്തരം വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അവഗണിക്കണമെന്നും അംബിക ഫേസ്ബുക്ക് ലൈവിലൂടെ പറയുന്നു.

മലയാള സിനിമ സീരയല്‍ രംഗത്ത് തിരക്കുള്ള താരമാണ് നടി അംബിക മോഹന്‍. 300ല്‍ അധികം ചിത്രങ്ങളില്‍ അംബിക വേഷമിട്ടു. സ്‌നേഹിതന്‍ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ മേഖലയില്‍ തുടക്കം കുറിക്കുന്നത്. സിനിമയ്ക്ക് പുറമെ സീരിയലുകളിലും നടി സജീവമാണ്.

https://www.facebook.com/actressambikamohan/posts/915269018984477