ഉപ്പും മുളകും നിർത്തിയതോടെ ഇല്ലാതായത് വരുമാനം, ശങ്കരൻ

സൂപ്പർ ഹിറ്റി പരമ്പരയായിയിരുന്ന ഉപ്പും മുളകും നിർത്തി വർഷങ്ങൾ പിന്നിട്ടിട്ടും കഥാപാത്രങ്ങൾക്ക് ഇന്നും ആരാധകർ നിരവധിയാണ്. ശങ്കരൻ എന്ന കഥാപാത്രത്തിലെത്തിയ മുരളി മാനിഷാദയുടെ വാക്കുകളാണ് വൈറലാവുന്നത്. വളരെ പെട്ടെന്നാണ് ഉപ്പും മുളകും നിറുത്തിയതെന്നും ചെറിയൊരു വരുമാനം ഇല്ലാതാക്കിയെന്നും സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ മുരളി പറയുന്നു.

വാക്കുകൾ, അപ്രതീക്ഷിതമായിട്ടായിരുന്നു ഉപ്പു മുളകും നിർത്തുന്നത്. ഇത്ര വേഗം സീരിയൽ നിർത്തുമെന്ന് ആരും വിചാരിച്ചില്ല. റേറ്റിംഗ് കുറവായത് കൊണ്ടാണ് സീരിയൽ താൽക്കാലികമായി നിർത്തി വയ്ക്കുന്നതെന്നാണ് ചാനൽ അധികൃതർ പറഞ്ഞത്. പൂർണ്ണമായും നിർത്തിയില്ല. കുറച്ച്‌ നാളത്തെ ബ്രേക്കിന് ശേഷം തുടരും എന്നാണ് അന്ന് പറഞ്ഞത്. സീരിയൽ നിർത്തിയത് ഭയങ്കര മായ പ്രായസമായിപ്പോയി . വളരെ നല്ലെരു പരിപാടിയായിരുന്നു. അതുപോലെ തന്നെ നമ്മളുടെ ചെറിയൊരു വരുമാനമാണ് സീരിയൽ നിർത്തിയതോടെ നഷ്ടപ്പെട്ടത്

ബിജു സോപനത്തെ നേരത്തെ അറിയാം, ഡയലോഗ് പറയാൻ തന്ന ഒരുപാട് സഹായിച്ചിട്ടുണ്ട്, അദ്ദേഹം മികച്ച നടണ്. കാവാലം നാരായണൻ സാറിന്റെ സോപാനം നാടകത്തിൽ നിന്നാണ് ബിജു വരുന്നത്. മറ്റുളള നാടകം പോലെയല്ല ഇവരുടേത്. അതിൽ നിന്ന് വന്നിട്ട് തിരുവനന്തപുരം ശൈലിയിൽ സംസാരിക്കുന്ന അദ്ദേഹത്തെ സമ്മതിക്കണം. വളരെ മിടുക്കി കുട്ടിയാണ് നിഷ. ഏത് റോളും വളരെ പെട്ടെന്ന് ചെയ്യും ഒന്നിനും പിന്നോട്ട് പോകില്ല. ബാലുവിനോടൊപ്പം ഇത്രയും പിടിച്ചു പോകുന്ന മറ്റെരാൾ ഇല്ല. നിഷ അല്ലാതെ വേറെ ആർക്കും ബാലുവിനോടൊപ്പം ഇത്രയും നല്ലത് പോലെ ചെയ്യാൻ പറ്റില്ല