മൂവാറ്റുപുഴ പീഡനക്കേസ്; മകള്‍ പീഡിപ്പിക്കപ്പെട്ട കാര്യം സഹോദര ഭാര്യ മറച്ചുവെച്ചുവെന്ന് പെണ്‍കുട്ടിയുടെ അമ്മ

മൂവാറ്റുപുഴ പീഡന കേസില്‍ സഹോദര ഭാര്യയ്‌ക്കെതിരെ പെണ്‍കുട്ടിയുടെ അമ്മ രംഗത്ത്. മകള്‍ പീഡിപ്പിക്കപ്പെട്ട കാര്യം ജേഷ്ഠന്റെ ഭാര്യക്ക് അറിയാമായിരുന്നുവെന്നും അവര്‍ അക്കാര്യം തന്നോട് പറയാതെ മറച്ചുവെച്ചുവെന്നും പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. തന്നെ മാറ്റി നിര്‍ത്തിയാണ് മകളെ കൊണ്ട് മൊഴി കൊടുപ്പിച്ചെതെന്നും അമ്മ ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദ് കൂടി പ്രതിയായ മൂവാറ്റുപുഴ പോത്താനിക്കാട് പീഡനേ കേസിലാണ് പുതിയ ആരോപണം.

പതിനാറു വയസ്സുള്ള തന്റെ മകളുമായി സഹോദരഭാര്യ പലയിടത്തും പോകുകയും ദുരുപയോഗം ചെയ്യുകയും ചെയ്തു. പെണ്‍കുട്ടി ഉറങ്ങാന്‍ മാത്രമേ വീട്ടിലേക്ക് വരാറുള്ളൂ എന്നാണ് അമ്മ പറയുന്നത്. സഹോദരനും ഭാര്യമാണ് മകള്‍ പീഡിപ്പിക്കപ്പെട്ടു എന്ന് തന്നെ അറിയിക്കുന്നതെന്നും അമ്മ പറഞ്ഞു. സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്നും സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. കേസിന്റെ രണ്ടാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാന്‍ മുഹമ്മദ് ഇപ്പോഴും ഒളിവിലാണ്.