വിവാഹം കഴിച്ചത് സുഹൃത്തിന്റെ മകളെ, ഭാര്യയെക്കുറിച്ച് വാചാലനായി നന്ദു

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടനാണ് നന്ദു. നിരവധി ചിത്രങ്ങളിലൂടെ പല കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് നടന്‍ പ്രേക്ഷകരുടെ മനസിനുള്ളില്‍ കയറിക്കൂടി. കൊച്ചു വേഷങ്ങളില്‍ കരിയര്‍ തുടങ്ങിയ നന്ദു പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങളുടെ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. 1986ല്‍ പുറത്തെത്തിയ സര്‍വ്വകലാശാലയാണ് നന്ദുവിന്റെ ആദ്യ ചിത്രം.

ഇപ്പോളിതാ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നുപറയുകയാണ് താരം. സിനിമയില്‍ നിന്നും എന്ത് നേടിയെന്ന് ചോദിച്ചാല്‍ ഞാന്‍ സംതൃപ്തനാണ്. ഒരു കുടുംബമുണ്ട്. അത്യാവശ്യം ആളുകള്‍ തിരിച്ചറിയുന്നുണ്ട്. അതൊക്കെയാണ് വലിയ കാര്യങ്ങള്‍. ഭാര്യ കവിതയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം. മകള്‍ നന്ദിത, മകന്‍ കൃഷാല്‍. തന്റേത് ഒരു പ്രണയ വിവാഹമായിരുന്നു. ‘അഹം’ എന്ന സിനിമയില്‍ ഞാന്‍ അസിസ്റ്റന്റായി ചെയ്യുന്നു. ചിത്രത്തില്‍ ഒരു ഡോക്ടറുടെ വേഷമുണ്ട്. നടന്‍ മോഹന്‍ലാലാണ് തന്റെ സുഹൃത്തായ കൃഷ്ണകുമാര്‍ മദ്രാസിലുണ്ടെന്ന് പറയുന്നത്. അങ്ങനെ അദ്ദേഹം വന്ന് അഭിനയിച്ചിട്ട് പോയി.

അദ്ദേഹത്തിന് ഒരു ആയൂര്‍വേദ മരുന്ന് ഫാക്ടറിയാണ്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. മദ്രാസില്‍ പോകുമ്പോള്‍ എന്നെ വിട്ടിലേക്ക് വിളിക്കും. ആഹാരം കഴിക്കും. അങ്ങനെ ആ സൗഹൃദം വളര്‍ന്നു. അദ്ദേഹത്തിന്റെ മകളാണ് കവിത. സുഹൃത്തിന്റെ മകളെ പ്രേമിച്ചത് ശരിയായോ എന്ന് ചോദിച്ചാല്‍ ഞങ്ങളങ്ങ് പ്രേമിച്ചു. അത്രേയുള്ളു ഉത്തരം.