40 ലക്ഷത്തിനു മുകളിൽ വില വരുന്ന മിനികൂപ്പർ സ്വന്തമാക്കി നവ്യ നായർ

മിനികൂപ്പറിന്റെ കൺട്രിമെൻ സ്വന്തമാക്കി പ്രിയതാരം നവ്യ നായർ. സോഷ്യൽ മീഡിയിലൂടെ താരം തന്നെയാണ് പുതിയ വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ചത്. ദൈവാനുഗ്രഹമെന്ന ക്യാപ്ഷനോടെയായാണ് നവ്യ നായർ ചിത്രങ്ങൾ പങ്കിട്ടത്. കുടുംബ സമേതം എത്തിയാണ് നവ്യ വാഹനം വാങ്ങിയത്. ഇൻസ്റ്റഗ്രമിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ സഹപ്രവർത്തകർ ആശംസകളുമായി എത്തി.സ്റ്റാൻഡേർഡ് കൂപ്പർ എസ്, ജോൺ കൂപ്പർ വർക്‌സ് എന്നീ രണ്ട് വേയന്റുകളിലാണ് മിനി കൺട്രിമെൻ വിപണിയിലെത്തിയിരിക്കുന്നത്.

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയാ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന് താരത്തിന്റെ കൈ നിറയെ ചിത്രങ്ങളായിരുന്നു. അതിനിടെ വിവാഹത്തിൽ നിന്നും ഇടവേള എടുത്ത നടി ചില സിനിമകളിൽ അഭിനയിച്ചിരുന്നു. എന്നും അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് നവ്യയ്ക്ക്.

വിവാഹ ശേഷം മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. വിവാഹ ശേഷം നടി തിരികെ എത്തിയത് സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു. ലാൽ ആയിരുന്നു ചിത്രത്തിലെ നായകൻ. എന്നാൽ വേണ്ടത്ര വിജയം നേടാൻ ചിത്രത്തിന് സാധിച്ചില്ല.