സഞ്ജിത്ത് വധം, എൻഐഎ പേടിയിൽ സർക്കാരും പോലീസും, 3 പേർ കസ്റ്റഡിയിൽ, അമിത്ഷായുടെ ഇടപെടൽ ഉണ്ടായാൽ ജയകൃഷ്ണൻ മാസ്റ്റർ, ടി പി വധം പിണറായി കുടുങ്ങും

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എസ് ഡി പി ഐ പ്രവർത്തകർ കസ്റ്റഡിയിൽ. കേസിൽ പ്രതികളേ കുറിച്ച് സൂചനകൾ ലഭിച്ചു എന്നും അറസ്റ്റ് ഉടൻ എന്നും പോലീസ് അറിയിച്ചു.മുണ്ടക്കയത്തെ ബേക്കറിയിലെ ജീവനക്കാരനായ പാലക്കാട് സ്വദേശി സുബൈര്‍, സുഹൃത്തുക്കളായ നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക് എന്നിവരാണ് പിടിയിലായത്. പ്രതികളുടെ അറസ്റ്റ് വൈകാതെയുണ്ടായേക്കും.അതിനിടെ എൻഐഎ അന്വേഷണമാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ
കെ.സുരേന്ദ്രൻ ഇന്ന് കേന്ദ്ര സർക്കാരിനെ സമീപിക്കും. കേസിൽ അമിത്ഷായുടെ ഇടപെടൽ ഭയന്ന് ഇപ്പോൾ പോലീസ് എന്തൊക്കെയോ കാട്ടി കൂട്ടുന്നു എന്നും യഥാർഥ പ്രതികളേ രക്ഷിക്കാൻ നീക്കം ഉണ്ടെന്നും ആരോപണം ഉണ്ട്.

എസ് ഡി പി ഐയുമായി ചേർന്ന് സർക്കാർ തലത്തിൽ ഉണ്ടാക്കുന്ന ധാരണയുടെ ഫലമായി അഡ്ജസ്റ്റ്മെന്റ് അറസ്റ്റുകൾക്കും സാധ്യത ഉള്ളതായി വിമർശനം ഉയരുന്നു. ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ വധത്തിൽ എൻ ഐ എ ടീമിനേ കേരളത്തിൽ ഇറക്കാതിരിക്കാൻ ഇപ്പോൾ പോലീസും സർക്കാരും എസ് ഡി പി ഐയും നെട്ടോട്ടത്തിലാണ്‌. കേരളത്തിൽ ഈ ഒരു കൊലപാതകം എൻ ഐ എ അന്വേഷിച്ചാൽ നിരവധി കൊലതാകങ്ങൾ കണ്ണികൾ പോലെ പുറത്തേക്ക് വരും. വെട്ടിലാവുക സർക്കാരും ആഭ്യന്തിര വകുപ്പും മാത്രമല്ല സി പി എം നടത്തിയ രാഷ്ട്രീയ കൊലപാതകങ്ങളിൽ പലതും പുറത്തേക്ക് വരും

എൻ ഐ എ വരുന്നത് തടയാനും അമിത്ഷായുടെ ഇടപെടൽ തടയാനും സഞ്ജിത്ത് വധത്തിൽ പ്രതികളേ അറസ്റ്റ് ചെയ്തു എന്ന് വരുത്തി തീർക്കാൻ ഉള്ള ദ്രുത നടപടികൾ അണിയറയിൽ നടക്കുകയാണ്‌. യഥാർഥ പ്രതികൾ ഭീകര ബന്ധം ഉള്ളവരായതിനാൽ സംസ്ഥാനമോ രാജ്യമോ ഒരു പക്ഷേ വിട്ട് പോയിരിക്കാം. മാത്രമല്ല ഗൾഫിൽ ഇരുന്ന് ചുക്കാൻ പിടിക്കുന്ന കൊലപാതകത്തിൽ കേരളാ പോലീസിനു ശരിയായ അന്വേഷണം നടത്താൻ സംവിധാനം ഇല്ല. അഭിമന്യു വധം, ചാവക്കാട് കൊലപാതകം, കണ്ണൂരിലെ നിരവധി കൊലപാതകം എന്നിവയിൽ ഒന്നും പോലീസിന്‌ ആസൂത്രകരേ കണ്ടെത്താൻ ഇനിയും ആയിട്ടില്ല. കെ ടി ജയകൃഷ്ണൻ മാസ്റ്റർ വധകേസിലെ പ്രതികൾ ഇപ്പോഴും പുറത്താണ്‌. ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയവർ ഇപ്പോൾ ഭരണത്തിൽ ഇരിക്കുന്നു. ഇത്തരത്തിൽ ഇപ്പോൾ കേന്ദ്ര ഇടപെടൽ ഒഴിവാക്കാൻ പോലീസും സർക്കാരും സഞ്ജിത്ത് വധ കേസിൽ ധൃതിയിൽ എന്തൊക്കെയോ കാട്ടി കൂട്ടുകയാണ്‌. അമിത്ഷായുടെ തീരുമാനം 23 നും 25നും ഇടയിൽ ഉണ്ടാകും. അതിനു മുമ്പ് അറസ്റ്റ് നടത്തി എൻ ഐ എ വരുന്നത് തടയാനാണ്‌ പോലീസിന്റെ ഊർജിത നീക്കം

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.45നാണ് പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിപ്പുറമാണ് പ്രത്യേക അന്വേഷണ സംഘത്തിന് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്. നിരവധി SDPI പ്രവർത്തകരുടെ മൊഴിയെടുക്കുകയും ഫോൺ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളുമായി ബന്ധമുണ്ടെന്ന് കരുതുന്നവരിലേക്ക് അന്വേഷണ സംഘമെത്തിയത്. സംഭവത്തിൽ ഉൾപ്പെട്ട അഞ്ചു പേകസ്റ്റഡിയിൽ ഉണ്ടെന്ന വിവരങ്ങളും പുറത്ത് വരുന്നു.

ഇപ്പോള്‍ കസ്റ്റഡിയിൽ എടുത്ത സുബൈർ നാലു മാസം മുന്‍പ് മുണ്ടക്കയത്ത് എത്തുന്നത്.ബി.എസ്.എന്‍.എല്‍ എക്സ്ചേഞ്ചിന് സമീപമുള്ള കെട്ടിടത്തിലായിരുന്നു താമസം. കൊലപാതകത്തില്‍ പങ്കുള്ള സുഹൃത്തുക്കള്‍ ഇയാളെോടൊപ്പം എന്നാണ് ഇവിടെയെത്തിയതെന്ന് ബേക്കറി ഉടമയ്ക്കും, കെട്ടിട ഉടമയ്ക്കും വിവരമില്ല. പൊലീസ് പരിശോധന നടത്തുമ്പോഴാണ് ഇക്കാര്യം അറിയുന്നത്. പ്രാദേശിക പൊലീസ് അറിയാതെയായിരുന്നു പ്രത്യേക സംഘത്തിന്റെ റെയ്ഡ്.നാല് മാസങ്ങള്‍ക്ക് മുമ്പ് ബേക്കറിയില്‍ ജോലിക്കെത്തിയയാള്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് സംരക്ഷണമൊരുക്കുകയായിരുന്നു.

ബേക്കറി ഉടമ ജീവനക്കാര്‍ക്കായി എടുത്തു നല്‍കിയ മുറിയിലാണ് ഇവരെ താമസിപ്പിച്ചതെന്നാണ് അറിയുന്നത്. കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടി കൂടാത്തതില്‍ അന്വേഷണ സംഘത്തിനെതിരെ ആക്ഷേപം ശക്തമായിരുന്നു.അതേസമയം പാലക്കാട് – തൃശൂര്‍ ദേശീയപാതയില്‍ കണ്ണനൂരില്‍ നിന്ന് ചാക്കില്‍പ്പൊതിഞ്ഞ നിലയില്‍ നാല് വടിവാളുകള്‍ പൊലീസ് കണ്ടെടുത്തിരുന്നു. ഇതിന്റെ ഫോറന്‍സിക് പരിശോധനാഫലം വൈകുന്നതിനാല്‍ ഇവ സഞ്ജിത്തിനെ കൊല്ലാന്‍ ഉപയോഗിച്ചതാണോയെന്ന് വ്യക്തമായിട്ടില്ല.ഈ വടിവാൾ കണ്ടെത്തിയതും കേസ് അന്വേഷണം അവ്ഴിതിരിച്ച് വിടാനാണോ എന്ന് സംശയിക്കുന്നു

കേരളത്തിലെ ഒരു രാഷ്ട്രീയ കൊലപാതക കേസിൽ ആദ്യമായി എൻ ഐ എ വന്നാൽ വമ്പന്മാർ അകത്താകും, സ്ളീപ്പർ സെല്ലുകൾ തകരും

അതിനിടെ പൊലീസ് അന്വേഷണം പര്യാപ്തമല്ലെന്നും കേസ് എൻഐഎ ഏറ്റെടുക്കണമെന്നുമാണ് ബിജെപിയും ആർ എസ് എസും ആവശ്യപ്പെടുന്നത്. ബിജെപിയുടെ ഈ ആവശ്യം തന്നെയാണ്‌ പോലീസിനെയും സർക്കാരിനെയും ഭയപ്പെടുത്തുന്നത്. എൻ ഐ എ കേരളത്തിൽ രാഷ്ട്രീയ കൊല കേസ് ഇതുവരെ
അന്വേഷിച്ചിട്ടില്ല. ആദ്യമായി ഈ രാഷ്ട്രീയ കൊലകേസ് അന്വേഷിച്ചാൽ കണ്ണൂരിൽ അടക്കം നടന്ന കൊല കേസുകൾ വീണ്ടും കുത്തി പൊക്കും.

ഇതിൽ പ്രധാനമായും കെ ടി ജയകൃഷ്ണൻ മാസ്റ്ററുടെ ഭീകരമായ കൊലപാതക കേസാണ്‌. കെ ടി ജയകൃഷ്ണൻ വധ കേസിലെ പ്രതികളേ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. കീഴ് കോടതി വിധിച്ച പ്രതികൾ കൊലകേസിൽ നേരിട്ടുള്ള കണ്ണികൾ അല്ലെന്ന് മേൽ കോടതി അഭിപ്രായപ്പെട്ടിരുന്നു. അതു പോലെ ടി പി വധത്തിലെ യഥാർഥ സൂത്രധാരന്മാരേ അറസ്റ്റ് ചെയ്തിട്ടില്ല. ടി പി ചന്ദ്ര ശേഖരൻ വധത്തിലെ കൈകൾ മാത്രമാണ്‌ പിടിയിലായത്. കൈകൾക്ക് പിന്നിൽ ടി പിയെ വധിക്കാൻ ആസൂത്രണം ചെയ്ത തലകൾ ഇപ്പോഴും ഭരണ തലത്തിൽ ഉണ്ട്.,അഭിമന്യു വധം അടക്കം എസ് ഡി പി ഐക്കാർ നടത്തിയ മുഴുവൻ കേസുകളും പുറത്ത് വരും. ഇതെല്ലാം എൻ ഐ എ വന്നാൽ കുത്തിപൊക്കും എന്ന ഭയം ഇപ്പോൾ സർക്കാർ തലത്തിൽ ഉണ്ടായിട്ടുണ്ട്