നയൻതാര അണിഞ്ഞത് ലോകത്തിലെ ഏറ്റവും വിലകൂടിയ മരതകം

നയൻതാരയുടെയും കാമുകൻ വിഗ്നേഷ് ശിവന്റെയും വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. രാജ പ്രൗഢിയിൽ നിരവധി താരങ്ങൾ അണി നിരന്നായിരുന്നു വിവാഹം. മഹാബലിപുരത്ത് വെച്ച ചടങ്ങിൽ ഹൈന്ദവ ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് വസ്ത്രവും ആഭരണങ്ങളുമായിരുന്നു. എമറാൾഡും ഡയമണ്ടും ജ്വലിച്ചുനിൽക്കുന്ന യൂണീക് ആഭരണങ്ങളാണ് നയൻതാര അണിഞ്ഞത്. നെറ്റിച്ചുട്ടിയും കമ്മലും മരതകവും വജ്രവും കൊണ്ട് നിർമ്മിച്ചവയാണ്.

ലോകത്തിലെ ഏറ്റവും വിലകൂടിയ മരതകം വരുന്നത് ദക്ഷിണാഫ്രിക്കയിലെ സാംബിയയിൽ നിന്നുമാണ്. നയൻതാര ധരിച്ച വലിയ ചോക്കർ സാംബിയൻ എമറാൾഡ് കൊണ്ടുള്ളതാണ്. 70കളിലും 80കളിലുമാണ് ഇവിടെ നിന്നും മരതകം കണ്ടെത്തി തുടങ്ങിയത്, അന്ന് മുതൽ രത്നവ്യാപാരലോകത്തെ തിളക്കമുള്ള ഒരേടായി സാംബിയൻ എമറാൾഡുകൾ മാറി. നയൻതാര ധരിച്ച പോൾക മാലയിലും എമറാൾഡ് തന്നെയാണ് ആധിപത്യം ഉറപ്പിച്ചത്.

നയൻതാര അണിഞ്ഞ മൾട്ടി ലെയർ നെക്ലേസും പേൾ, എമറാൾഡ്, വജ്രം എന്നിവയുടെ കോമ്പിനേഷനിലുള്ളതാണ്. ഏഴു ലെയറുകളുള്ള ഈ മാലയ്ക്ക് ‘സത്‌ലാദ ഹാർ’ എന്നാണ് പേര്. ഹൈദരാബാദി ട്രെഡീഷണൽ ആഭരണമാണിത്. ഹൈദരാബാദിലെ നിസാമുമാരുടെയും നവാബിയുടെയും പാരമ്പര്യത്തിൽ നിന്നുള്ള ഈ മാല ഇന്നും ക്ലാസിക് ഭംഗിയോടെ ആഭരണപ്രേമികളുടെ മനസ്സിൽ ഇടം പിടിച്ചിരിക്കുന്ന ഒന്നാണ്. ജ്വല്ലറി ബ്രാൻഡായ ഗോയെങ്ക ഇന്ത്യയിൽ നിന്നുമാണ് ഈ ആഭരണങ്ങളെല്ലാം പർച്ചെയ്സ് ചെയ്തിരിക്കുന്നത്. മൂന്നര കോടിയോളം രൂപയാണ് ഈ ആഭരണങ്ങളുടെ വില എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.