എന്നെ കിട്ടുന്നത് നിന്റെ ഭാഗ്യമാണ്, നീയെനിക്ക് ഒന്നുമല്ല എന്ന് തുടങ്ങുന്ന ഡയലോഗുകള്‍ ഒരിക്കലെങ്കിലും കേട്ടിട്ടില്ലാത്ത പെണ്ണുങ്ങള്‍ കുറവാണ്

ശൂരനാട് ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയ എന്ന യുവതി കേരളത്തിനൊന്നാകെ തീരാ നൊമ്പരമാവുകയാണ്. ഇപ്പോഴും സ്ത്രീധനത്തിന്റെ പേരില്‍ പല അതിക്രമങ്ങളും പെണ്‍കുട്ടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന് അവസാന തെളിവാണ് വിസ്മയയുടെ മരണം. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിത്ത് രംഗത്ത് എത്തിയിരിക്കുകയാണ് നടി നേഹ റോസ്.

പെണ്ണ് എന്നും താഴ്ന്ന് താഴ്ന്ന് നില്‍ക്കണം എന്ന ചിന്താഗതിയാണ് ഇന്നും പലരും വച്ചു പുലര്‍ത്തുന്നതെന്നും സത്രീധനത്തിനൊപ്പം ആളുകളിലെ ചിന്താഗതിയും മാറേണ്ടതുണ്ടെന്നും നേഹ പറയുന്നു.

നേഹയുടെ വാക്കുകള്‍ ഇങ്ങനെ, സ്ത്രീധനം മാത്രമാണോ ഇവിടെ വിഷയം?? അതിലുപരി എങ്ങനെ സാധിച്ചു ഇത്രമാത്രം ഉപദ്രവിക്കാന്‍? ചിന്താഗതിയും ഒരു പ്രധാന കാര്യമല്ലേ!!!

പെണ്ണ് വെറും പെണ്ണാണ്, എന്തും പറയാം അടിക്കാം, പെണ്ണ് എന്നും താഴ്ന്നു താഴ്ന്നു നില്‍ക്കണം, എന്ന ചിന്താഗതി ഇന്നും പലരും വച്ച് പുലര്‍ത്തുന്നു. എന്നെ കിട്ടുന്നത് നിന്റെ ഭാഗ്യമാണ്, നീയെനിക്ക് ഒന്നുമല്ല എന്ന് തുടങ്ങുന്ന ഡയലോഗുകള്‍ ഒരിക്കലെങ്കിലും കേട്ടിട്ടില്ലാത്ത പെണ്ണുങ്ങള്‍ കുറവാണ്.( എല്ലാ നാട്ടിലും, രാജ്യങ്ങളിലും, ലോകമെമ്പാടും ഇന്നും ഇത് കേള്‍ക്കാന്‍ സാധിക്കും )

ഞാനും ഒരുപാട് കേട്ടിട്ടുണ്ട്!! പോടാ പുല്ലേ എന്ന് തിരിച്ചു പറഞ്ഞിട്ടുണ്ട്. നാണമില്ലേ!! ആണും പെണ്ണും എല്ലാവരും വെറും ശ്വാസം മാത്രമാണ്, വെറും മനുഷ്യനാണ്‍! അതിനപ്പുറം നമ്മള്‍ ഒന്നുമല്ല!