കുഞ്ഞു കരഞ്ഞത് ഇഷ്ടപ്പെട്ടില്ല, 10 മാസം പ്രായമായ കുഞ്ഞിൻ്റെ ചെവികല്ല് അടിച്ചുപൊട്ടിച്ച്‌ ആയ

10 മാസം പ്രായമായ കുഞ്ഞു കരഞ്ഞത് ഇഷ്ടപ്പെട്ടില്ല ,കുഞ്ഞിനെ നോക്കാൻ എത്തിയ ആയ കുഞ്ഞിന്റെ കർണപുടം അടിച്ചു പൊട്ടിച്ചു കലി തീർത്തു.എറണാകുളം ചോറ്റാനിക്കരയിലാണ് പിഞ്ചു കുഞ്ഞിനോട് ആയയുടെ ക്രൂരത അരങ്ങു എറിയതു .സംഭവത്തിൽ പിറവം നാമക്കുഴി തൈപറമ്പിൽ സാലി മാത്യു ആണു പിടിയിലായത്. എരുവേലി സ്വദേശിയായ ഡോക്ടറുടെ കുട്ടിയെയാണു പരിചരിക്കാനെത്തിയ സാലി ക്രൂരമായി ഉപദ്രവിച്ചത്.കഴിഞ്ഞ ഇരുപത്തി ഒന്നാം തിയതിയാണ് ഉറങ്ങാത്തതിന്റെ ദേഷ്യത്തിൽ സാലി കുട്ടിയുടെ മുഖത്തടിച്ചത്.

തുടർന്ന് കുട്ടിയുടെ നിർത്താതെയുള്ള കുഞ്ഞിന്റെ കരച്ചിൽ കാരണം വീട്ടിലെ സിസിടിവി ക്യാമറ പരിശോധിച്ചതിൽ നിന്നാണ് കുഞ്ഞിനെ സാലി മുഖത്തടിച്ചതായി കണ്ടത്തിയത്. ഇതേതുടർന്ന് അന്ന് തന്നെ സാലിയെ ജോലിയിൽനിന്നു പറഞ്ഞുവിടുകയായിരുന്നു .എന്നാൽ പിന്നീട് കുട്ടിയുടെ ചെവിയിൽനിന്നു രക്തം വന്നതോടെ,നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ കർണപുടത്തിനു പരുക്ക് പറ്റിയതും തുടർന്ന് ആണ് അമിതമായി രക്തം വന്നതെന്നും മനസ്സിലായത്,ഇതോടെ ചികിത്സ തേടിയശേഷം പൊലീസിൽ പരാതി നൽകുക ആയിരുന്നു. സംഭവത്തിൽ പിടികൂടിയ സാലിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.