നടിമാര്‍ക്കിടയില്‍ വലിയൊരു ട്രാപ്പുണ്ട്, ചിലരെങ്കിലും വഴങ്ങി കൊടുക്കേണ്ടി വരും, മാലാ പാര്‍വതി പറയുന്നു

അടുത്തിടെയായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി മാലാ പാര്‍വതി. താരസംഘടനയായ ഐസിസിയില്‍ നിന്നും രാജിവെച്ചതടക്കം വലിയ വാര്‍ത്തയായി. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ മാലാ പര്‍വതി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മലയാള സിനിമയിലെ നടിമാര്‍ക്കിടയില്‍ വലിയൊരു ട്രാപ്പുണ്ടെന്നാണ് നടി പറയുന്നത്. ഉദ്ദേശിച്ച ഉയരങ്ങളിലെത്താന്‍ പല നടിമാര്‍ക്കും സമ്മര്‍ദങ്ങളുണ്ടാവും. കാരണം ആ രീതിയില്‍ ഇന്‍ഡസ്ട്രിയില്‍ കാര്യങ്ങള്‍ നടക്കുന്നുണ്ട്. അപ്പോള്‍ അതിന് വഴങ്ങി പോകും. ഇതിനെയൊക്കെ തടയാനായിരുന്നു മാറ്റങ്ങളും നിയമങ്ങളും വേണമെന്ന് പറഞ്ഞതെന്ന് മാലാ പാര്‍വതി പറയുന്നു.

മാലാ പാര്‍വതിയുടെ വാക്കുകള്‍ ഇങ്ങനെ, ചിലരെങ്കിലും മുകളിലേക്ക് പോകാനായി വളഞ്ഞ വഴികള്‍ സ്വീകരിച്ചിരിക്കം. ഒരു സിനിമയില്‍ നായികയായിട്ട് വന്നിട്ട്, അവരെ ചാനലും സിനിമയുമെല്ലാം സെലിബ്രേറ്റ് ചെയ്ത് കഴിഞ്ഞാലും പ്രശ്നമുണ്ടാവും. രണ്ടാമത്തെയും മൂന്നാമത്തെയും സിനിമ ഇവര്‍ക്ക് ശരിക്കും പ്രശ്നമാകും. കാരണം ആദ്യ സിനിമ പോലെ വീണ്ടും സിനിമ കിട്ടാതാവുമ്പോള്‍ ഇതൊക്കെ സംഭവിച്ചേക്കാം. അത് ഓരോ നടിമാരുടെയും മനോഭാവം പോലെയിരിക്കും. പല നടിമാര്‍ക്കും ഇതൊരു ട്രാപ്പ് പോലെ അനുഭവപ്പെട്ടേക്കാം. ഇതൊക്കെ ശരിക്കും നായികമാര്‍ക്ക് മാത്രമേ അറിയൂ. അവരോടാണ് ഇക്കാര്യങ്ങള്‍ ചോദിച്ചറിയേണ്ടത്.

ചിലര്‍ക്കെങ്കിലും ഇത്തരം ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടി വരാം. അത്തരം കാര്യങ്ങളെ നിയന്ത്രിക്കാനുള്ള പോഷ് ആക്ട്. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളെ തടയുന്നതിനുള്ള നിയമമാണ് അത്. അങ്ങനെയൊരു പ്രശ്നം ആവര്‍ത്തിക്കാതിരിക്കാനാണ് പോഷ് ആക്ടും ഐസിസിയുമെല്ലാം ഇവിടെ ഉണ്ടാക്കാന്‍ പറയുന്നത്. ഐസിസിയില്‍ രാജിവെക്കാതിരിക്കാന്‍ നമുക്ക് നിര്‍വാഹമില്ല. കാരണം താരസംഘടനയായ അമ്മയുടേത് ജെസിബി പോലൊരു കൈയ്യാണ്. ആ സമിതിയില്‍ ഇരുന്ന് തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. ഇല്ലെങ്കില്‍ അവര്‍ നമ്മുടെ കഴുത്തിന് പിടിക്കും. അങ്ങനെയാണ് ഐസിസിയിലെ നിയമം എഴുതി വെച്ചിരിക്കുന്നത് .

നമുക്ക് ഈ ഐസിസി അംഗമായി കഴിഞ്ഞാല്‍ ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. ഡിസ്ട്രിക്ട് ഓഫീസര്‍ക്ക്, അതിന് മുകളിലുള്ളവര്‍ക്ക് എന്നിങ്ങനെ വിവരങ്ങള്‍ കൊടുക്കണം. നമ്മളോട് ചോദ്യങ്ങള്‍ വരണം. ഒരു സമിതിയില്‍ നില്‍ക്കുമ്‌ബോള്‍, അവര്‍ നമ്മളോട് സഹകരിക്കുന്നില്ലെങ്കില്‍ അതില്‍ നില്‍ക്കാതിരിക്കുക എന്നതാണ് ഏറ്റവും നല്ലത്. ഇല്ലെങ്കില്‍ നിയമപരമായി നമ്മള്‍ പെട്ടുപോകുമെന്നും നടി പറയുന്നു. അമല്‍ നീരദിന്റെ സെറ്റില്‍ അതുപോലെ വളരെ സേഫാണ്. നമുക്ക് ഒരു പ്രശ്നം വരുമ്‌ബോള്‍ കൂടെ നില്‍ക്കുന്നയാളാണ് മമ്മൂക്ക. അതുപോലെ തന്നെയാണ് ജാഫര്‍ ഇടുക്കിയും. വളരെ ബഹുമാനത്തോടെയാണ് അവര്‍ നമ്മളെ കാണുന്നത്.