രാഷ്ട്രപതിക്ക് സൂപ്പർ പവർ നൽകി പുതിയ നിയമം, രാഷ്ട്രപതി എടുക്കുന്ന തീരുമാനം ഒരു കോടതിക്കും ചോദ്യം ചെയ്യാൻ പറ്റില്ല

ഇന്ത്യൻ രാഷ്ട്രപതി ഇനി ക്രിമിനൽ നിയമങ്ങളിൽ അധികാരത്തിന്റെ സൂപ്പർ ഉയരങ്ങളിലേക്ക്. കോടതിക്കും മുകളിൽ സർവാധികാരം നല്കുന്ന അതിശക്തമായ വകുപ്പുകൾ ഉൾപ്പെടുത്തിയിരിക്കുകയാണ്‌ പുതിയ ഇന്ത്യൻ ക്രിമിനൽ നിയമത്തിൽ നിലവിലെ ഒന്നേകാൽ നൂറ്റാണ്ടായുള്ള ഐ പി സിയും ക്രിമിനൽ പ്രൊസീജിയർ കോഡും മാറ്റി ഭാരതീയ ന്യാസ സംഹിതയും , ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയും വരുമ്പോൾ ഇന്ത്യൻ പ്രസിഡന്റിനെ കോടതിക്കും മുകളിൽ ഉള്ള സർവാധികാരിയാക്കി മാറ്റും. കോടതികളുടെ തെറ്റായ വിധികളിൽ രാഷ്ട്രപതി ഇടപെട്ട് ഒരു ഉത്തരവ് ഇറക്കിയാൽ സുപ്രീം കോടതിക്കടക്കം ഇന്ത്യയിലെ ഒരു കോടതിക്കും ചോദ്യം ചെയ്യാനും തടയാനും അധികാരമില്ല.

വധശിക്ഷക്ക് വിധിക്കുന്ന പ്രതികൾക്ക് ഇനി അധികനാൾ അപ്പീലുമായി നീട്ടികൊണ്ട് പോകാൻ ആകില്ല. വധശിക്ഷകൾ പെട്ടെന്ന് നടത്താനും രാഷ്ട്പതിയുടെ തീരുമാനത്തേ 48 മണിക്കൂറിനുള്ളിൽ അപ്പീലുകൾ ഇല്ലാതെ നടപ്പാക്കുന്നതും കർശനമായി ഉറപ്പാക്കുകയാണ്‌ പുതിയ നിയമത്തിൽ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ ദയാഹർജികളിൽ രാഷ്ട്രപതി എടുത്ത തീരുമാനങ്ങൾ അടക്കം ജുഡീഷ്യറിക്ക് പ്രാരംബവലോകനം നടത്താൻ അധികാരമില്ല. പുതിയ ക്രിമിനൽ നിയമം അനുസരിച്ച് രാഷ്ട്രപതിയുടെ അധികാരം വിനിയോഗിച്ച് രാഷ്ട്രപതി പുറപ്പെടുവിക്കുന്ന ഏതെങ്കിലും ഉത്തരവിനെതിരെയുള്ള അപ്പീലുകൾ കോടതികൾക്ക് പരിഗണിക്കാനുള്ള അധികാരമില്ല.

ഭരണഘടനയുടെ ആർട്ടിക്കിൾ 72 പ്രകാരം വധശിക്ഷയ്ക്ക് മാപ്പ് നൽകുക അല്ലെങ്കിൽ ഇളവ് ചെയ്യുക തുടങ്ങിയ രാഷ്ട്രപതിയുടെ അധികാരം ഉപയോഗിക്കലിനേ ചോദ്യം ചെയ്തും എതിർത്തും കോടതികളിലേക്ക് പോകാൻ ആകില്ല.ഭരണഘടനയുടെ ആർട്ടിക്കിൾ 72 പ്രകാരം ഉണ്ടാക്കിയ രാഷ്ട്രപതിയുടെ ഉത്തരവിനെതിരെ ഒരു ഇന്ത്യൻ കോടതിയിലും ഒരു കോടതിയിലും ഒരു അപ്പീൽ സ്വീകരിക്കാൻ പാടില്ല എന്ന് നിലവിൽ നിയമം ഉണ്ട്.രാഷ്ട്രപതിയുടെ തീരുമാനം അത് അന്തിമമായിരിക്കും.കൂടാതെ രാഷ്ട്രപതിയുടെ തീരുമാനത്തിലെത്തുന്നത് സംബന്ധിച്ച ഏത് ചോദ്യവും ഒരു കോടതിയിലും അന്വേഷിക്കാനോ പുനരവലോകനം നടത്താനോ പാടില്ല. ഇത്തരത്തിൽ രാഷ്ട്രപതി തന്റെ വിശേഷാൽ അധികാരം പ്രയോഗിക്കുമ്പോൾ കോടതികൾക്ക് അതിൽ ഇടപെടാനും ആകില്ല.

ഭരനഘടനയുടെ ആർട്ടിക്കിൾ 72 ൽ പറയുന്ന വിശേഷാൻ അധികാരം പുതിയ ക്രിമിനൽ നിയമത്തിൽ രാഷ്ട്രപതിക്ക് നല്കുകയാണ്‌.ഇത്തരത്തിൽ രാഷ്ട്രപതിക്ക് ഏതൊക്കെ ഘട്ടത്തിൽ കോടതികളുടെ വിധിയേ മറികടന്ന് ഉത്തരവുകൾ ഇറക്കാം എന്നും ഏതൊക്കെ കുറ്റകൃത്യത്തിൽ ആയിരിക്കും എന്നും ഉള്ള വിശദാംശങ്ങൾ വരാൻ ഇരിക്കുന്നതേ ഉള്ളു.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ അവസാനത്തെ അപ്പീലും കഴിഞ്ഞാണ്‌ രാഷ്ട്രപതിക്ക് ദയാ ഹരജി നല്കുക. നിലവിൽ തൂക്കിലേറ്റപ്പെടാൻ പോകുന്ന ആളുടെ അവസാനമായി നടത്തുന്ന അപേക്ഷ രാഷ്ട്രപതിക്ക് മുന്നിലാണ്‌.നിലവിൽ ഈ വകുപ്പിനു ചില പഴുതുകൾ ഉണ്ട്.രാഷ്ട്രപതിയുടെയോ ഗവർണറുടെയോ ദയാവധം, മാപ്പ് തുടങ്ങിയ പ്രത്യേക അധികാരങ്ങൾ വിനിയോഗിക്കുമ്പോൾ അത് ന്യായമായ വിധം ആയിരിക്കണം എന്ന് പല സുപ്രീം കോടതി വിധികളും ഉണ്ട്. അല്ലെങ്കിൽ കാലതാമസം സംബന്ധിച്ചും വിധികൾ ഉണ്ട്.കൂടാതെ മിക്ക വധശിക്ഷാ തടവുകാരും രാഷ്ട്രപതി ദയാഹർജി തള്ളിയതിനെതിരെ കോടതിയെ സമീപിക്കുകയാണ്‌ നിലവിൽ.ചില കേസുകളിൽ, ദയാഹർജികൾ തീർപ്പാക്കുന്നതിൽ രാഷ്ട്രപതി വരുത്തിയ “അസാധാരണമായ കാലതാമസം” ആർട്ടിക്കിൾ 21 ലംഘനമായി കണക്കാക്കുകയും വധശിക്ഷ ഇളവുചെയ്യുന്നതിലേക്ക് നയിക്കുകയും ചെയ്തു.

1991-ലെ മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സുപ്രീം കോടതിയിൽ ചില നാടകങ്ങൾ നടന്നത് ശ്രദ്ധേയമായിരുന്നു. രാത്രി കോടതി പ്രവർത്തിച്ച് ഹിയറിങ്ങ് നടത്തിയിരുന്നു. അന്ന് അർദ്ധരാത്രി നടന്ന പോലുള്ള ജുഡീഷ്യൽ നാടകങ്ങൾ ഇനി ഉണ്ടാകാതിരിക്കാനാണ്‌ പുതിയ നിയമത്തിൽ പഴുതുകൾ അടയ്ക്കുന്നത്. 2015-ലും 2020-ലെ നാല് നിർഭയ കേസിലെ കുറ്റവാളികളും. രണ്ട് സന്ദർഭങ്ങളിലും വധശിക്ഷ സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചെങ്കിലും, അസാധാരണമായ പരാമർശങ്ങൾ ഉന്നയിച്ചിരുന്നു.

വധശിക്ഷാ പ്രതികൾക്ക് കഴുമരത്തിലേക്ക് പോകും മുമ്പ് നടക്കുന്ന അസാധാരണ അർദ്ധരാത്രി ഹിയറിങ്ങുകൾ ഇനി കോടതികളിൽ നിർത്തലാക്കുന്നതായിരിക്കും പുതിയ ക്രിമിനൽ നിയമം.പുതിയ ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത 473-ാം വകുപ്പ് അനുസരിച്ച് ഒരു കേസിൽ ഒന്നിലധികം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർ സമർപ്പിച്ച പ്രത്യേക ഹർജികളുടെ പേരിൽ കാലതാമസം ഒഴിവാക്കാൻ നിർദേശിക്കുന്നു. വധശിക്ഷകൾ വേഗത്തിൽ നടപ്പാക്കുന്നതിനെ നിയമം പ്രോൽസാഹിപ്പിക്കുകയാണ്‌.നിർഭയ കേസിൽ, നാല് പ്രതികളും പ്രത്യേക സമയങ്ങളിൽ ദയാഹർജി സമർപ്പിച്ചിരുന്നു, അവസാന ഹർജി തള്ളുന്നത് വരെ സാവകാശം നല്കി മുൻ വിധികളേ തന്നെ മുൾമുനയിൽ നിർത്തുകയായിരുന്നു. ഈ പഴുതുകൾ വധശിക്ഷകളിൽ ഇനി ഉണ്ടാവില്ല.

ഒരു കേസിൽ ഒന്നിലധികം കുറ്റവാളികൾ ഉണ്ടെങ്കിൽ, ഓരോ കുറ്റവാളിയും 60 ദിവസത്തിനകം ദയാഹർജി നൽകണമെന്ന് ജയിൽ സൂപ്രണ്ട് ഉറപ്പുവരുത്തണമെന്നും മറ്റ് പ്രതികളിൽ നിന്ന് അത്തരം ഹർജികളൊന്നും ലഭിച്ചില്ലെങ്കിൽ അദ്ദേഹം തന്നെ അയക്കണമെന്നും ബിൽ നിർദ്ദേശിക്കുന്നു.പേരുകൾ, വിലാസങ്ങൾ, കേസ് രേഖയുടെ പകർപ്പ്, മറ്റെല്ലാ വിശദാംശങ്ങളും യഥാർത്ഥ ദയാഹർജിയോടൊപ്പം കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാരിന് നൽകണം. എല്ലാ കുറ്റവാളികളുടെയും ഹർജികളിൽ രാഷ്ട്രപതി ഒരുമിച്ച് തീരുമാനമെടുക്കും.രാഷ്ട്രപതിയുടെ തീരുമാനം വന്നാൽ അതിൽ പിന്നീട് അപ്പീൽ ഇല്ല. രാഷ്ട്രപതിയുടെ തീരുമാനം ഉടൻ നടപ്പാക്കണം.പുതിയ ക്രിമിനൽ കോഡ് നിയമം 473മത് വകുപ്പ് അനുസരിച്ച് ഇത്തരത്തിൽ ലഭിക്കുന്ന അപേക്ഷകളിൽ 60 ദിവസത്തിനുള്ളിൽ സംസ്ഥാന ഗവർണ്ണർമാർ രാഷ്ട്രപതിയുടെ തീരുമാനത്തിന്‌ അയക്കണം.ദയാഹർജിയിൽ രാഷ്ട്രപതിയുടെ തീരുമാനം ഉണ്ടായാൽ പിന്നെ അപ്പീൽ ഇല്ല.ദയാഹരജിയിൽ തീരുമാനം വന്നാൽ 48 മണിക്കൂറിനുള്ളിൽ രാഷ്ട്രപതിയുടെ തീരുമാനം നടപ്പാക്കണം. ഇത്തരത്തിൽ ശിക്ഷ നടപ്പാക്കി 48 മണിക്കൂറിനുള്ളിൽ സംസ്ഥാന ആഭ്യന്തര വകുപ്പും ബന്ധപ്പെട്ട ജയിൽ സൂപ്രണ്ടും അത് കേന്ദ്ര സർക്കാരിനെ അറിയിക്കണം.