ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി

തിരുവല്ല: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണ്‍മാനില്ല. സ്‌കൂളിലേക്കു പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു. വീട്ടുകാര്‍ തിരുവല്ല പൊലീസില്‍ പരാതി നല്‍കി.
കാണാതാകുമ്പോള്‍ സ്‌കൂള്‍ യൂണിഫോമാണ് ധരിച്ചിരുന്നത്. ബാഗും കൈയില്‍ കരുതിയിട്ടുണ്ട്. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം തുടങ്ങി.

പരീക്ഷയ്ക്കായി സ്കൂളിലേക്കുപോയ കുട്ടി വൈകീട്ട് ഏറെ വൈകിയും വീട്ടിൽ എത്താത്തതിനെ തുടർന്നാണ് പോലീസിൽ പരാതിനൽകിയത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പൊലീസില്‍ ബന്ധപ്പെടുക: ബന്ധപ്പെടേണ്ട നമ്പര്‍: 8078800660, 9207408732 , 9847 720812.

അതേസമയം, കോഴിക്കോട് ഓമശ്ശേരിയിൽ മൂന്നുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു. മലപ്പുറം കാളികാവ് പുല്ലങ്കോട് സ്രാമ്പിക്കൽ റിഷാദിന്റെ മകൻ ഐസിസ്(3) ആണ് മരിച്ചത്. ഓമശ്ശേരിയിലെ ഫാം ഹൗസിലായിരുന്നു അപകടം‌. ഉടൻ തന്നെ പുറത്തെടുത്ത് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കുടുംബ സം​ഗമത്തിനിടെയയിരുന്നു അപകടം.