20കളിലല്ല, അതിനാൽ വലിയ വിവാഹ സങ്കൽപ്പമില്ല, തുറന്നു പറഞ്ഞ് നിത്യ മേനോൻ

തെന്നിന്ത്യയിലും ബോളിവുഡിലും നിറഞ്ഞുനിൽക്കുന്ന താരമാണ് നിത്യാ മേനോൻ.സിനിമയിൽ എത്തി വർഷങ്ങളായെങ്കിലും ഇപ്പോഴും എല്ലാ ഭാഷകളിലും സജീവമാണ് താരം.ഹനുമാൻ എന്ന ഇംഗ്ലീഷ് സിനിമയിലായിരുന്നു നിത്യ ആദ്യമായി അഭിനയിച്ചത്.പിന്നാലെ മോഹൻലാലിന്റെ ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ വേഷമിട്ടു. തുടർന്ന് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ തിളങ്ങിയിരുന്നു താരം അടുത്തിടെയാണ് ബോളിവുഡിലേക്ക് ചുവടുറപ്പിച്ചത്. മിഷൻ മംഗൾ എന്ന അക്ഷയ് കുമാർ ചിത്രത്തിലായിരുന്നു താരം അഭിനയിച്ചിരുന്നത്. ചിത്രം തിയ്യേറ്ററുകളിൽ വലിയ വിജയമായിരുന്നു. ഒട്ടുമിക്ക സൂപ്പർതാരങ്ങളുടെയെല്ലാം നായികയായി നിത്യ മേനോൻ അഭിനയിച്ചിട്ടുണ്ട്.

കരിയറിനെയും ജീവിതത്തെയും കുറിച്ചുള്ള നിത്യയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നിത്യയുടെ വാക്കുകൾ… കരയുന്നത് നല്ലതാണ്. അത് നമ്മളെ ശക്തരാക്കും. കരഞ്ഞ് ആ ഇമോഷനെ അവസാനിപ്പിച്ച് മുന്നോട്ട് നീങ്ങാൻ സാധിക്കും. പ്രായമാകുന്തോറും വിഷമഘട്ടം അഭിമുഖീകരിക്കുന്ന സമയം കുറഞ്ഞ് വരും. ഇപ്പോൾ ഒരുപാട് സമയം ഞാൻ വിഷമിച്ചിരിക്കാറില്ല. വളരെ പെട്ടെന്ന് അതിൽ നിന്ന് പുറത്ത് കടക്കും. സ്വാഭിമാനം വിട്ട് ഒന്നും ചെയ്യരുത്. നമ്മളെ ഉപയോ​ഗിക്കാനും മോശമായി പെരുമാറാനും അനുവദിക്കരുത്. അത് നിങ്ങളെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റും. എല്ലാവരിൽ നിന്നും നല്ല പേര് വാങ്ങണമെന്ന് ചിന്തിച്ചാൽ ഒരുപാടിടത്ത് നിങ്ങളുടെ അഭിമാനവും ആത്മവിശ്വാസവും പോകും. എല്ലാവരും നമ്മളെക്കുറിച്ച് നല്ലത് പറയണമെന്നത് നടക്കാത്ത കാര്യമാണെന്നും

ഒരു പുരുഷനെ ഇഷ്ടം തോന്നാൻ അയാളിൽ വേണ്ട ​ഗുണങ്ങൾ എന്തൊക്കെയെന്ന ചോദ്യത്തിനും നിത്യ മറുപടി. അത്തരം സങ്കൽപ്പങ്ങളൊന്നും തനിക്കിപ്പോഴില്ലെന്നാണ് നിത്യ പറയുന്നത്. അത്തരം കാര്യങ്ങളെല്ലാം പോയി. ഞാനിപ്പോൾ ഇരുപതുകളിൽ അല്ല. ഇങ്ങനെയിരിക്കണം അങ്ങനെയിരിക്കണം എന്നൊന്നുമില്ല. കരുണയുള്ളയാളും ഇന്റലിജന്റുമായിരിക്കണമെന്ന് മുമ്പ് ഞാൻ പറയുമായിരുന്നു. പക്ഷെ അതിനപ്പുറം കുറേ കാര്യങ്ങൾ ഉണ്ടെന്ന് മനസിലാക്കി. ആരുടെയെങ്കിലും കൂടെ അഭിനയിക്കണം എന്ന ആ​ഗ്രഹമൊന്നും ഇല്ല. എന്റെ കഴിവ് നല്ല രീതിയിൽ ഉപയോ​ഗിക്കണമെന്നും നന്നായി അത് പുറത്തേക്ക് എത്തിക്കണമെന്നും മാത്രമാണ് ആ​ഗ്രഹം.