ലോക്‌സഭയില്‍ ഭൂരിപക്ഷം ലഭിച്ചാലും ഇല്ലെങ്കിലും ഭരണഘടനയില്‍ മാറ്റം വരുത്താന്‍ ബിജെപി ഉദ്ദേശിക്കുന്നില്ലെന്ന് നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി. ഭരണഘടനയില്‍ മാറ്റം വരുത്താന്‍ ബിജെപി ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാലും ഇല്ലെങ്കിലും ഭരണഘടനയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അനന്തകുമാര്‍ ഹെഗ്‌ഡെയുടെ പരാമര്‍ശം തെറ്റാണ്. ഇത്തരം പ്രതികരണങ്ങള്‍ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുമെന്നും ഗഡ്കരി പ്രതികരിച്ചു.

ബിജെപി അനന്ത്കുമാര്‍ ഹെഗ്‌ഡെയെ തള്ളി നേരത്തെ രംഗത്തെത്തിയിരുന്നു. ഹെഗ്‌ഡെയുടെയ് പാര്‍ട്ടി നിലപാടല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണെന്നും ബിജെപി എക്‌സില്‍ കുറിച്ചു. അതേസമയം പ്രസ്താവനയോടെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസും രംഗത്തെത്തി.

ഹിന്ദുക്കളെ അടിച്ചമര്‍ത്താന്‍ കോണ്‍ഗ്രസ് ഭരണകാലത്ത് അനാവശ്യമായ ഭേദഗതി വരുത്തിയതെന്നും അതെല്ലാം മാറ്റിയെടുക്കണമെന്നും ഹെഗ്‌ഡെ പറഞ്ഞിരുന്നു.