കൊളോണിയല്‍ കാലഘട്ടത്തിലെ നിയമങ്ങള്‍ ഇനിയില്ല, മൂന്ന് സുപ്രധാന ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡല്‍ഹി. കൊളോണിയല്‍ കാലഘട്ടത്തിലെ നിയമങ്ങള്‍ക്ക് പകരമായി പാര്‍ലമെന്റ് പാസാക്കിയ മൂന്ന് സുപ്രാധാന ബില്ലുകള്‍ക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കി. ഭാരതീയ ന്യായ് സംഹിത 2023, ഭാരതീയ നാഗരിക് സുരക്ഷ 2023, ഭാരതീയ സാക്ഷ്യ ബില്‍ 2023 എന്നി ബില്ലുകളിലാണ് രാഷ്ട്രപതി ഒപ്പുവെച്ചത്.

ഇന്ത്യന്‍ പീനല്‍ കോഡ്, കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജ്യര്‍, ഇന്ത്യ എവിഡന്‍സ് ആക്ട് എന്നിവയ്ക്ക് പകരമാണ് പുതിയ നിയമങ്ങള്‍. ബില്ലുകള്‍ ശൈത്യകാല സമ്മേളനത്തിലാണ് പാസാക്കിയത്. ആള്‍ക്കൂട്ട കൊലപാതകത്തിന് വധശിക്ഷ നല്‍കുന്നതാണ് പുതിയ ബില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. കൊളോണിയല്‍ കാലഘട്ടത്തിലെ നിയമങ്ങള്‍ക്ക് പകരമാണ് പുതിയ നിയമങ്ങള്‍.

നരേന്ദ്രമോദി സര്‍ക്കാര്‍ പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കുന്നതിന്റെ തെളിവാണ് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ക്രിമിനല്‍ നിയമങ്ങള്‍ പൊളിച്ചെഴുതിയതെന്ന് അമിത് ഷാ വ്യക്തമാക്കി.