കാസര്‍കോട് തെരുവുനായയുടെ ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്ക്

കാസര്‍കോട്. തെരുവുനായയുടെ ആക്രമണത്തില്‍ കുമ്പളയില്‍ എട്ട് പേര്‍ക്ക് പരിക്ക്. സ്ത്രീകളും കുട്ടികളും അടക്കം എട്ട് പേര്‍ക്കാണ് പരിക്കേറ്റത്. കുമ്പള കുണ്ടങ്കേരടുക്ക ഹരിജന്‍ കോളനിയിലെ വെല്‍ഫയര്‍ സ്‌കൂളിന്റെ പരിസരത്താണ് സംഭവം. തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഒരു വ്യക്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മതിയായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. ഇവരെ ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിച്ചെങ്കിലും ആരോഗ്യ നില വീണ്ടും വഷളായി. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അതേസമയം പ്രദേശത്ത് തെരുവുനായയുടെ ആക്രമണം പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.