പരാതി നല്‍കാനെത്തിയ നഴ്‌സിനെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചു, പോലീസുകാരനെതിരെ പരാതി

കോഴിക്കോട്. പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവതിയെ പോലീസുകാരന്‍ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് സ്വദേശിനിയായ നഴ്‌സാണ് പോലീസുകാരനെതിരെ പോലീസ് കംപ്ലെയിന്റ് അതോറിറ്റിക്ക് പരാതി നല്‍കിയത്. ഫറോക്ക് അസി പോലീസ് കമ്മീഷണര്‍ പരിധിയിലെ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന പോലീസുകാരനെതിരെയാണ് പരാതി.

പരിചയക്കാരനായ വ്യക്തിക്ക് നാല് വര്‍ഷം മുമ്പ് 40000 രൂപ കടം കൊടുത്തിരുന്നു. ഇത് തിരിച്ചു കിട്ടാതെ വന്നതോടെ പുതിയ സ്റ്റാന്‍ഡിലെ എയ്ഡ് പോസ്റ്റില്‍ എത്തി പോലീസുകാരനെ വിവിരം അറിയിച്ചു. അവിടെ നിന്നും ലഭിച്ച നിര്‍ദേശ പ്രകാരം കസബ പോലീസ് സ്‌റ്റേഷനിലേക്ക് പോകും വഴി സഹായിയായി എത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ നമ്പര്‍ വാങ്ങി.

ഇയാള്‍ നിരന്തരം ഫോണില്‍ വിളിക്കുകയും. സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. തുടര്‍ന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കുറ്റം തെളിയുകയും ചെയ്തു. എന്നാല്‍ പോലീസുകാരനെതിരെ കസബ പോലീസ് സ്‌റ്റേഷനില്‍ കേസെടുത്തിട്ടില്ലെന്നാണ് യുവതിയുടെ പരാതി.