ട്രയിൻ ദുരന്തം, വർഗീയത പടർത്തുന്നവർക്ക് മുന്നറിയിപ്പ്, മൃതദേഹ അനാദരവ് വീഡിയോക്കെതിരേ നടപടി

ഒഡീഷയിലെ ട്രയിൻ അപകടത്തിനു മത വർഗീയത പടർത്തിയും തെറ്റായ വിധം പ്രചാരണം നടത്തുന്നതും കർശനമായും തടയും എന്ന് ഒഡീഷ പോലീസിന്റെ മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് വ്യാജ ചിത്രങ്ങൾ വീഡിയോകൾ, വാർത്തകൾ, പോസ്റ്റുകൾ എന്നിവയ്ക്കെതിരെ സമൂഹ മാധ്യമ ഏജൻസികളേ സമീപിച്ചിട്ടുണ്ട്. ഇത്തരം പോസ്റ്റുകൾ ഇട്ടവർക്കെതിരെ നടപടി സ്വീകരിക്കാൻ അതാത് സംസ്ഥാന പോലീസ് മേധാവികൾക്ക് കത്തെഴുതിയിട്ടും ഉണ്ട് എന്ന് ഒഡീഷ പോലീസ് ഇന്ന് മുന്നറിയിപ്പ് നൽകി.

അപകടത്തിൽ മൃതദേഹങ്ങളോട് മോശമായ രീതിയിൽ പെരുമാറുന്ന വീഡിയോ വ്യാജമാണ്‌. ആയത് എഡിറ്റ് ചെയ്തതും ഒഡീഷയിൽ ബന്ധപ്പെട്ടതുമല്ല എന്നും അധികാരികൾ അറിയിച്ചു. ചിത്രങ്ങളും മറ്റും ഉപയോഗിച്ച് വർഗീയ കപാലത്തിനു നീക്കം നടത്തുകയാണ്‌. ഒഡീഷ ദുരന്തം സങ്കടപ്പെടുത്തുന്നതിനേക്കാൾ ചിലരെ അത്യഹ്ളാദത്തിൽ ആക്കുകയാണ്‌. ഈ അവസരം നോക്കി രാജ്യത്ത് അസ്വസ്തത ഉണ്ടാക്കാൻ ശ്രമിക്കുന്നു.

ബാലസോർ അപകടത്തെക്കുറിച്ച് ചില സോഷ്യൽ മീഡിയ ഹാൻഡിലുകൾ തെറ്റായ പ്രേരണയുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കുന്നുണ്ടെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് ട്വീറ്റിൽ പറഞ്ഞു.കിംവദന്തികൾ പ്രചരിപ്പിച്ച് വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ഒഡീഷ പോലീസ് അറിയിച്ചു. പോലീസ് ഇറക്കിയ ട്വീറ്റിൽ പറയുന്നത് ഇങ്ങിനെ..ഇത്തരം തെറ്റായതും ദുരുദ്ദേശ്യപരവുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ബന്ധപ്പെട്ട എല്ലാവരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച് വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും.ഒരു ട്രെയിൻ അപകടത്തെ ചൂഷണം ചെയ്യുന്നതിൽ നിന്ന് ആളുകൾ വിട്ട് നില്ക്കണം എന്നും അറിയിച്ചിട്ടുണ്ട്