ഭീകരരെ പിടിക്കാന്‍ ഓപ്പറേഷന്‍ ത്രിനേത്ര പുരോഗമിക്കുന്നു

ശ്രീനഗര്‍. പൂഞ്ചില്‍ ഭീകരാക്രമണം നടത്തിയ ഭീകരരെ പിടിക്കുവാന്‍ സൈന്യം തിരച്ചില്‍ നടത്തുന്നു. ഓപ്പറേഷന്‍ ത്രിനേത്ര എന്ന പേരിലാണ് തിരച്ചില്‍ നടത്തുന്നത്. ജമ്മുവിലെ രജൗരിയിലാണ് തിങ്കളാഴ്ചയും സൈന്യം ശക്തമായി തിരച്ചില്‍ നടത്തിയത്. ഭീകരര്‍ക്കായി വെള്ളിയാഴ്ചയാണ് തിരച്ചില്‍ ആരംഭിച്ചത്. മേയ് അഞ്ചിനാണ് രജൗരിയില്‍ കാന്‍ഡി മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും ഏറ്റ് മുട്ടിയത്. തിങ്കളാ്ച നാലം ദിവസമാണ് തിരച്ചില്‍ നടക്കുന്നത്.

രജൗരിയിലെ കാന്‍ഡി വനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. മേയ് ആറിന് പുലരര്‍ച്ചെ ഭീകരരെ കണ്ടെത്തുകയും വെടിവയ്പ്പ് ആരംഭിക്കുകയുമായിരുന്നു. കാന്‍ഡി മേഖലയില്‍ ഭീകരര്‍ ഉണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചില്‍ നടത്തിയത്.

അതേസമയം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഓപ്പറേഷന്‍ ത്രിനേത്ര വിലയിരുത്താന്‍ കശ്മീരില്‍ എത്തിയിരുന്നു. കരസേന മേധാവി മനോജ് പാണ്ഡെ രാജ്‌നാഥ് സിംഗിനോടൊപ്പം എത്തിയിരുന്നു. ഓപ്പറേഷന്‍ ത്രിനേത്ര വിലയിരുത്താന്‍ നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ഉപന്ദ്ര ദ്വിവേദി രജൗരിയില്‍ എത്തി.