കെജ്രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ റാലി ഞായറാഴ്ച ഡല്‍ഹിയില്‍

ന്യൂഡല്‍ഹി. മദ്യനയക്കോഴക്കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരെ ഇന്ത്യാ മുന്നണിയുടെ റാലി ഞായറാഴ്ച ഡല്‍ഹിയില്‍ നടക്കും. ഡല്‍ഹിയിലെ രാം ലീല മൈതാനത്ത് രാവിലെ 10 മണിക്കാണ് റാലി. റാലിയില്‍ 28 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ പോരാട്ടം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായിട്ടാണ് ഇന്ത്യാ മുന്നണി മഹാറാലി നടത്തുന്നത്.

റാലിയില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. അഖിലേഷ് യാദവ്, ഇടതു നേതാക്കള്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ റാലിയില്‍ പങ്കെടുക്കും.

പ്രതിപക്ഷത്തെ തകര്‍ക്കാര്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് പറയുന്നു.