കെജ്രിവാളിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാന്‍ ആപ്പിള്‍ കമ്പനിയെ സമീപിച്ച് ഇഡി

ന്യൂഡല്‍ഹി. മദ്യനയ കോഴക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഫോണ്‍ പരിശോധിക്കാന്‍ ഇഡി ആപ്പിള്‍ കമ്പനി. െസമീപിച്ചു. കെജ്രിവാള്‍ ഫോണിന്റെ പാസ്വേഡ് നല്‍കുന്നില്ലെന്നും അതിനാല്‍ കമ്പനിയെ സമീപിച്ചുവെന്നുമാണ് ഇഡി വ്യക്തമാക്കുന്നത്.

ഇഡിക്ക് കെജ്രിവാളിനെതിരെ ഇലക്ട്രോണിക് തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കെജ്രിവാള്‍ ഫോണ്‍ സ്വച്ച് ഓഫ് ചെയ്തുവെന്നും പാസ്വേഡ് നല്‍കിയില്ലെന്നും ഇഡി പറയുന്നു. അതേസമയം നിലവിലെ ഫോണ്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഉപയോഗിക്കുന്നതാണെന്നും അഴിമതി നടന്നുവെന്ന് പറയുന്ന കാലയളവില്‍ വെറെ ഫോണാണ് ഉപയോഗിച്ചതെന്നും കെജ്രിവാള്‍ പറയുന്നു.

അതേസമയം ഫോണ്‍ പരിശോധിക്കുന്നത് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാനാണെന്നും. ഫോണ്‍ ഡേറ്റയും ചാറ്റുകളും ആക്‌സസ് ചെയ്യുന്നതിലൂടെ എഎപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും സഖ്യവും സംബന്ധിച്ച വിശദാംശങ്ങള് ഇഡിക്ക് ലഭിക്കുമെന്നാണ് പാര്‍ട്ടി ആരോപിക്കുന്നത്.