സ്വിഫ്റ്റിനെ കെഎസ്ആര്‍ടിസിയില്‍ ലയിപ്പിക്കാന്‍ നീക്കം, ജീവനക്കാരുടെ യൂണിഫോമിലും സര്‍വീസ് നടത്തിപ്പിലും മാറ്റമുണ്ടാകും

തിരുവനന്തപുരം. ദീര്‍ഘദൂരപാതകളും പുതിയ ബസുകളും അനുവദിക്കുന്നതില്‍ സ്വിഫ്റ്റിനുള്ള മുന്‍ഗണന അവസാനിപ്പിക്കുന്നു. ജീവനക്കാരുടെ യൂണിഫോമിലും സര്‍വീസ് നടത്തിപ്പിലും മാറ്റം ഉണ്ടാകും. ദീര്‍ഘദൂര ബസുകളുടെ ബുക്കിങ് പഴയതുപോലെ കെഎസ്ആര്‍ടിസിക്ക് തന്നെ കൈമാറും.

സ്വിഫ്റ്റിലെ ജീവനക്കാരെ കെഎസ്ആര്‍ടിസി ബസുകളില്‍ നിയോഗിക്കും. സിറ്റി സര്‍ക്കുലര്‍ ബസുകള്‍ക്ക് പിന്നാലെ സ്വിഫ്റ്റിന്റെ നടത്തിപ്പിലും കാര്യമായ അഴുച്ചുപണിക്കാണ് കെബി ഗണേഷ് കുമാര്‍ ഒരുങ്ങുന്നത്. അതേസമയം മുന്‍ മന്ത്രി ആന്റണി രാജു ചെയ്തതെല്ലാം പുന പരിശോധിക്കുന്ന നയത്തിന്റെ ഭാഗമാണ് അഴിച്ചുപണിയെന്നും ആക്ഷേപമുണ്ട്.

സ്വിഫ്റ്റ് തുടങ്ങിയത് 2022 ഫെബ്രുവരിയിലാണ്. കെഎസ്ആര്‍ടിസിക്ക് കുറഞ്ഞ ചെലവില്‍ ബസും ജീവനക്കാരെയും നല്‍കുന്ന കമ്പനിയാണിത്.