താനൂരില്‍ അപകടത്തില്‍പെട്ട ബോട്ടിന്റെ ഉടമ നാസര്‍ പോലീസ് പിടിയില്‍

മലപ്പുറം. താനൂരില്‍ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ടിന്റെ ഉടമ നാസറിനെ പോലീസ് അറസ്റ്റ് ചെയ്തു. താനൂരില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. അപകടത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത നാസറിനെ ഉടന്‍ തന്നെ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു. നാസറിന്റെ സഹോദരനെയും അയല്‍വാസിയെയും പോലീസ് മുമ്പ് കസ്റ്റഡിയില്‍ ചെയ്തിരുന്നു. എറണാകുളത്ത് വെച്ച് പോലീസ് പരിശോധനയിലാണ് നാസറിന്റെ വാഹനവും നാസറിന്റെ സഹോദരന്‍ സലാം, അയല്‍വാസി മുഹമ്മദ് എന്നിവരെ പാലാരിവട്ടം പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

നാസറിന്റെ മൊബൈല്‍ ഫോണും ഇവരില്‍ നിന്നും പോലീസ് കണ്ടെത്തി. അപകടത്തില്‍ പെട്ട ബോട്ടിന്റെ നിര്‍മാണത്തില്‍ ഉള്‍പ്പെടെ പാകപ്പിഴകളുണ്ടെന്നാണ് വിവരം. മീന്‍ പിടുത്ത ബോട്ടിനെ രൂപമാറ്റം വരുത്തിയതാണെന്നും ആരോപണമുണ്ട്.