പ്രളയത്തിൽ തകർന്നടിഞ്ഞ് പാക്കിസ്ഥാൻ, അവശ്യ സാധനങ്ങൾക്ക് വൻ ക്ഷാമം

പാക്കിസ്ഥാന്റെ പകുതിയോളം ഭാഗത്തേ മൂടിയ പ്രളയത്തിൽ ജനങ്ങൾ സഹായത്തിനു കേഴുന്നു. ആഗോള സമൂഹത്തോടെ സഹായത്തിനു പാക്കിസ്ഥാൻ സർക്കാർ പല തവണ അഭ്യർഥന നടത്തിയിട്ടും ആവശ്യമായ സഹായങ്ങൾ എത്തുന്നില്ല. 60 ലക്ഷം ജനങ്ങളാണ്‌ കെടുതി അനുഭവിക്കുന്നത്. ഭക്ഷ്യ ധാന്യം, മരുന്ന്, വസ്ത്രം എന്നിവ പാക്കിസ്ഥാനിൽ ഉടനീളം ക്ഷാമം ആയി. 11 ലക്ഷത്തോളം വീടുകൾ തകർന്നപ്പോൾ 30 ലക്ഷം പേർ ഭവന രഹിതരായി മാറി. മരണം ആയിരത്തിനും മീതേ ആയി. ഓരോ ദിവസവും പുഴകൾക്കും മറ്റും സമീപത്ത് അടിയുന്ന ഡസൻ കണക്കിനു മൃതദേഹങ്ങൾ കിട്ടികൊണ്ടിരിക്കുകയാണ്‌. 4200 കിലോമീറ്റർ റോഡ് തകർന്നു. കാർഷിക മേഖല വൻ തകർച്ചയിലാണ്‌. 250ലേറെ പാലങ്ങൾ തകർന്നു. ഇത്ര വലിയ പ്രളയവും നാശവും കഴിഞ്ഞ് 3 പതിറ്റാണ്ടിനിടയിൽ പാക്കിസ്ഥാനിൽ ഉണ്ടായിട്ടില്ല.

മുമ്പ് പാക്കിസ്ഥാനിൽ ഉണ്ടായ പ്രളയത്തിൽ ഏറ്റവും വലിയ സഹായം എത്തിച്ചത് ഇന്ത്യ ആയിരുന്നു. ഇന്ത്യൻ വ്യോമ സേനയുടെ വിമാനങ്ങളിൽ അന്ന് സഹായം എത്തിച്ചിരുന്നു. എന്നാൽ ഇന്ത്യ ഇന്ന് നിശംബദമാണ്‌. പാക്കിസ്ഥാനിലെ അവസ്ഥ അറിഞ്ഞ് ഭാവം, പൊലും ഇന്ത്യ നടിച്ചിട്ടില്ല. ഇതിന്റെ പ്രധാന കാരണം മുമ്പ് പ്രളയത്ത് വൻ സഹായം ഇന്ത്യ നല്കിയ ശേഷം നന്ദിയില്ലാത്ത പാക്കിസ്ഥാൻ ഇന്ത്യയിലേക്കും പ്രത്യേകിച്ച് കാശ്മീരിലേക്കും ഭീകരരേ അയക്കുകയായിരുന്നു. പട്ടാല ക്യാമ്പുകളിലേക്ക് പാക്കിസ്ഥാൻ ചാവേറുകളേ അയച്ചു. കാശ്മീരിൽ നിരന്തിരം കലാപവും യുദ്ധവും പാക്കിസ്ഥാൻ സ്പോൺസർ ചെയ്ത് നടത്തി. നന്ദിയില്ലായ്മ മൂലമാണിപ്പോൾ ഇന്ത്യ അകന്ന് കഴിയുന്നതും. പാക്കിസ്ഥാൻ ഈ ദുരന്തത്തിൽ അറബ് രാജ്യങ്ങളോടും യൂറോപ്പിനോടും അമേരിക്കയോടും സഹായം തേടി എങ്കിലും കാര്യമായ സഹായങ്ങൾ ഇപ്പോഴും പാക്കിസ്ഥാനിലെ ദുരിതം അനുഭവിക്കുന്നിടത്ത് എത്തിയിട്ടില്ല.

തെക്കൻ സിന്ധ് പ്രവിശ്യകളിലും പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മരണസംഖ്യ 1,033 ആയി ഉയർന്നതായി പാകിസ്ഥാനിലെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. ദുരിതത്തിൽ വീ​‍ീട് തകർന്നവർക്ക് ഇന്ത്യൻ രൂപ വയ്ച്ച് വെറും 9000 രൂപയാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് എത്രമാത്രം കുറവാണ്‌ എന്നും ഒരു ഷെഡ് നിർമ്മിക്കാൻ പോലും തികയുകയില്ലെന്നും അറിയാം. അത്രമാത്രം തകർന്ന അവസ്ഥയിലാണ്‌ പാക്കിസ്ഥാന്റെ സാമ്പത്തിക രംഗവും. മരണമടഞ്ഞവർക്ക് പോലും സഹായമായി ഒന്നും കിട്ടുന്നില്ല. പരികേറ്റവർക്ക് ചികിൽസ നല്കാൻ ആകുന്നില്ല.പാക്കിസ്ഥാനിലെ ഖൈബർ പ്രവശ്യയിൽ ജനങ്ങൾ ഭക്ഷനത്തിനും മരുന്നിനും നിലവിളിക്കുകയാണ്‌ എന്ന് ഇവിടം സന്ദർശിച്ച് ബിബിസി സംഘം റിപോർട്ട് ചെയ്യുന്നു. ഭക്ഷണത്തിനും മരുന്നിനും ആയി ജനങ്ങൾ കുറിപ്പുകൾ എഴുതി മാധ്യമ സംഘങ്ങൾക്ക് എറിഞ്ഞ് നല്കുകയാണ്‌ എന്നും റിപോർട്ട് ചെയ്യുന്നു. ഖൈബർ പഖൂൺഖ പ്രവിശ്യയിലെ മനൂർ താഴ്‌വരയിൽ വെള്ളിയാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തിൽ കുറഞ്ഞത് പത്ത് പാലങ്ങളും ഡസൻ കണക്കിന് കെട്ടിടങ്ങളും തകർന്നു. താഴ്വാരത്ത് മൃതദേഹങ്ങൾ ഒഴുകി എത്തുകയാണ്‌.നൂറുകണക്കിന് ആളുകൾ നദിക്ക് കുറുകെ കുടുങ്ങിഞങ്ങൾക്ക് സാധനങ്ങൾ വേണം, ഞങ്ങൾക്ക് മരുന്ന് വേണം, ദയവായി പാലം പുനർനിർമ്മിക്കുക, ഞങ്ങൾക്ക് ഇപ്പോൾ ഒന്നുമില്ല.“ ഞങ്ങൾ സന്ദർശിക്കുമ്പോൾ ഗ്രാമവാസികൾ മാധ്യം,അ സംഘങ്ങളോട് അഭ്യർഥിക്കുന്നു.മനോഹരമായ താഴ്‌വരയെ പ്രധാന നഗരവുമായി ബന്ധിപ്പിക്കുന്ന ഒരേയൊരു കോൺക്രീറ്റ് പാലം വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയി. ഇവിടെ സഹായം എത്തിക്കാൻ ഹെലി കോപ്റ്റർ വേണം. എന്നാൽ അധികൃതർ ഇവിടെ സഹായം എത്തിച്ചിട്ടുമില്ല. ഈ നദിയുടെ മറുവശത്തുള്ള എല്ലാ ഗ്രാമങ്ങളും ഒറ്റപ്പെട്ടിട്ട് 4 ദിവസങ്ങളോലമായി.വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പലയിടത്തും റോഡ് തകർന്ന ഇവിടെ സഹായത്തിനായി ജനം കേഴുകയാണ്‌.ഇതിനിടെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനത്തിനിടെ ഹെലികോപ്റ്റർ അപകടത്തിൽ ആറ് സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായ വിവരങ്ങൾ പുറത്ത് വരുന്നുണ്ട്.
r