ആരാധ്യനായ വ്യക്തിത്വമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, പാളയം ഇമാം വിപി സുഹൈബ് മൗലവി

തിരുവനന്തപുരം: കേരളത്തിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി പാളയം ഇമാം വിപി സുഹൈബ് മൗലവി. വന്ദേ ഭാരത് വലിയ വികസന പദ്ധതിയെന്നും യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയെ നേരിൽ കാണാൻ കഴിയുന്നതിൽ സന്തോഷമന്നും അദ്ദേഹം പറഞ്ഞു.ഏവർക്കും ആരാധ്യനായ വ്യക്തിത്വമാണ്പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്തിൻറെ റെയിൽവേ വികസനത്തിൽ നാഴികക്കല്ലാകുന്ന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കമിടുന്നത്. വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫിനു പിന്നാലെ തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി, നേമം, വർക്കല, കോഴിക്കോട് സ്റ്റേഷനുകൾ പുനർ വികസനത്തിലൂടെ ലോക നിലവാരത്തിലാക്കുന്നതാണ് പദ്ധതി. തിരുവനന്തപുരം സെൻട്രൽ പ്രധാന ടെർമിനലായും കൊച്ചുവേളിയും നേമവും ഉപ ടെർമിനലായും 156 കോടി രൂപയുടേതാണ് പദ്ധതി.

വിമാനത്താവള മാതൃകയിൽ സെൻട്രൽ സ്റ്റേഷൻ വികസിപ്പിക്കാൻ 496 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ശിവഗിരി തീർത്ഥാടനം പരിഗണിച്ച് വർക്കല സ്റ്റേഷനിൽ 170 കോടി രൂപയുടെ പുനർനവീകരണം സാധ്യമാക്കും. നാല് പുതിയ ട്രാക്കുകൾ അടക്കം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 473 കോടി രൂപയുടെ മാസ്റ്റർ പ്ലാനാണ് തയ്യാറാക്കിയത്. ടെക്നോപാർക് ഫേസ് 4ൻറെ ഭാഗമായാണ് ഡിജിറ്റൽ സയൻസ് പാർക്ക് നിർമ്മിക്കുന്നത്. ഡിജിറ്റൽ സർവ്വകലാശാലയോട് ചേർന്ന് 14 ഏക്കർ സ്ഥലത്ത് രണ്ട് വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.