പാര്‍ട്ട് ടൈം സ്വീപ്പര്‍ ആലപ്പുഴ സിജെഎം കോടതിയിലെ മുറിയില്‍ ആത്മഹത്യ ചെയ്തു

ആലപ്പുഴ. പാര്‍ട്ട് ടൈം സ്വീപ്പര്‍ ആലപ്പുഴ സിജെഎം കോടതിയില്‍ തൂങ്ങി മരിച്ചു. സിജെഎ കോടതിയിലെ രേഖകള്‍ സൂക്ഷിക്കുന്ന മുറിയിലാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. മണ്ണഞ്ചേരി സ്വദേശി ഇടവഴിക്കല്‍ എസ് ജയപ്രകാശാണ് ആത്മഹത്യ ചെയ്തത്.

59 കാരനായ ജയപ്രകാശ് രേഖകള്‍ സൂക്ഷിക്കുന്ന മുറിയിലെ ഫാനിലാണ് തൂങ്ങിയത്. ഇയാളെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചില്ല. ആത്മഹത്യ ചെയ്യുവാന്‍ ജയപ്രകാശ് വീട്ടില്‍ നിന്നും കയറുമായിട്ടാണ് എത്തിയതെന്ന് പറയുന്നു.