സ്വകാര്യ ബസിൽ യുവതിയ്‌ക്ക്‌ നേരെ പരസ്യമായി സ്വയംഭോഗം; ദൃശ്യങ്ങൾ പങ്കിട്ട് യുവതി

കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ്സിൽ നഗ്നതാ പ്രദർശനം. ചെറുപുഴ – തളിപ്പറമ്പ് റൂട്ടിലോടുന്ന ബസ്സിലാണ് സംഭവം. മധ്യവയസ്കൻ നഗ്നതാ പ്രദർശനം നടത്തിയതിന്റെ ചിത്രങ്ങൾ ബസിലെ യാത്രക്കാരിയായ യുവതിയാണ് പകർത്തിയത്. ദുരനുഭവം വിവരിച്ച് യുവതി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. ബസ് ചെറുപുഴ സ്റ്റാൻഡിൽ നിർത്തിയിട്ട ശേഷം ബസിലെ ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് സംഭവം. ഈ സമയത്ത് ബസിൽ കയറിയ മാസ്ക് ധരിച്ചയാൾ നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. യാത്രക്കാരി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. ദൃശ്യങ്ങൾ പകർത്തുന്നുവെന്ന് അറിഞ്ഞിട്ടും ഇയാൾ നഗ്നതാ പ്രദർശനം തുടർന്നു. ബസിലെ ജീവനക്കാർ തിരിച്ചെത്തിയപ്പോൾ ഇയാൾ ബസിൽ നിന്ന് ഇറങ്ങിപ്പോയി.

താൻ എന്തുചെയ്യണമെന്നറിയാതെ ഭയന്നുപോയെന്ന് യാത്രക്കാരി പറഞ്ഞു. ഇന്ന് പൊലീസിൽ പരാതി നൽകുമെന്നും യുവതി പറഞ്ഞു.