മലാല യൂസഫിന്റെ ചിത്രങ്ങൾ സ്കൂളിൽ നിന്നും നീക്കം ചെയ്തു

ജാർഖണ്ഢിലെ സ്കൂളിൽ നിന്നും പാകിസ്ഥാനിലെ നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌ സായിയുടെ ഫോട്ടോകൾ നീക്കം ചെയ്തു.രാംഗഡ് ജില്ലയിലെ മണ്ടു ബ്ലോക്കിന് കീഴിലുള്ള കുജുവിലെ സർക്കാർ ഹൈസ്കൂളിലാണ്‌ സംഭവം.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാട്ടുകാരുടെയും പഞ്ചായത്ത് പ്രതിനിധികളുടെയും പ്രതിഷേധത്തെത്തുടർന്ന് പാകിസ്ഥാനിലെ നൊബേൽ സമ്മാന ജേതാവും പെൺകുട്ടി വിദ്യാഭ്യാസ പ്രവർത്തകയുമായ മലാല യൂസഫ്‌സായിയുടെ ഫോട്ടോകൾ നീക്കം ചെയ്യാൻ നിർബന്ധിതരായത് എന്ന് സ്കൂൾ അധികാരികൾ അറിയിച്ചു.

അഞ്ഞൂറോളം കുട്ടികളാണ് സ്‌കൂളിലുള്ളത്.ഈ കുട്ടികൾ സ്കൂൾ ബഹിഷ്കരിക്കാൻ തുടങ്ങി. ഇങ്ങിനെ പോയാൽ സ്കൂൾ പൂട്ടുന്നതിലും നല്ലത് മലാല യൂസഫ്‌സായിയുടെ ഫോട്ടോകൾ നീക്കം ചെയ്യുകയാണ്‌ എന്നും സ്കൂളുകാർ പറഞ്ഞു.പ്രധാനാധ്യാപകൻ
കുട്ടികളെ വിദ്യാഭ്യാസം തുടരാൻ പ്രചോദിപ്പിക്കുന്നതിനായി ഈ വർഷം ജനുവരിയിൽ സ്കൂൾ പോസ്റ്ററുകൾ സ്ഥാപിച്ചിരുന്നു.

എന്നാൽ ഒരു പാക്കിസ്ഥാനിയുടെ ചിത്രം വയ്ച്ച് ഉള്ള പ്രചോദനം വേണ്ടാ എന്നും കോടി കണക്കിനു ഇന്ത്യക്കാരിൽ നിന്നും ആരുമില്ലേ എന്ന നാട്റ്റുകാരുടെ ചോദ്യവും കുറിക്ക് കൊണ്ടു.ഇന്ത്യയ്ക്ക് പ്രചോദനാത്മകമായ നിരവധി വ്യക്തികൾ ഉള്ളതിനാൽ ഏതെങ്കിലും സ്‌കൂളിൽ ഒരു വിദേശ പൗരനെ അവരുടെ ഐക്കണായി ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടാ നടപടി എടുത്തത് എന്ന് പഞ്ചായത്ത് പ്രതിനിധികളും പറഞ്ഞു.പഞ്ചായത്ത് പ്രതിനിധികളുടെ പിന്തുണയുള്ള ഗ്രാമവാസികൾ ഫോട്ടോകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്കൂളിൽ തർക്കം ഉണ്ടാക്കി. കൂടുതൽ വിവാദങ്ങൾ ഉണ്ടാകാതിരിക്കാൻ സ്കൂൾ മാനേജ്മെന്റ് ഫോട്ടോഗ്രാഫുകൾ നീക്കം ചെയ്യുകയായിരുന്നു