മമ്മൂട്ടിയോട് കാറിന്റെ ചില്ല് തുറക്കടോ എന്ന് വരെ പലരും പറഞ്ഞു, അനുഭവം പറഞ്ഞ് പൗളി വില്‍സണ്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പൗളി വില്‍സണ്‍. തമാശ വേഷങ്ങളിലൂടെയും ക്യാരക്ടര്‍ റോളുകളിലൂടെയും മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് പൗളി. മമ്മൂട്ടി നായകനായി എത്തിയ അണ്ണന്‍ തമ്പി എന്ന ചിത്രത്തിലൂടെയാണ് പൗളി വില്‍സണ്‍ മലയാള സിനിമ ലോകത്ത് തന്റേതായ ഇടം നേടിയെടുത്തത്. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിലൂടെ താരം പ്രേക്ഷക മനസുകളില്‍ ഇടം നേടിയെടുത്തു. ഇപ്പോള്‍ മമ്മൂട്ടിയെ കുറിച്ച് പൗളി വില്‍സണ്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറല് ആകുന്നത്.

പൗളി വില്‍സണ്‍ പറഞ്ഞതിങ്ങനെ;

‘എല്ലാവരും പറയും മമ്മൂക്ക ഭയങ്കര ഭീകരനാണെന്ന്. എനിക്കങ്ങനെ തോന്നിയിട്ടില്ല. ഒരുപരിചയവും ഇല്ലത്തവരോട് ആരും എന്താണെന്ന് ചോദിക്കില്ലല്ലോ? അതാണ് ആളുകള്‍ ഉദ്ദേശിക്കുന്നത്. പരിചയമുള്ളവരോടൊക്കെ മമ്മൂക്ക വളരെ ഫ്രീയാണ്. എല്ലാവരോടും നല്ല കമ്പിനിയുള്ള ആളുതന്നെയാണ്. പിന്നെ അവരുടെ പൊസിഷന്‍ അനുസരിച്ച് കുറച്ചൊക്കെ അങ്ങനെ തന്നെ നില്‍ക്കണം. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

ഇടയ്ക്ക് ഒരു സംഭവമുണ്ടായത്; വൈപ്പിനില്‍ വന്നപ്പോള്‍ മമ്മൂക്ക കാറിന്റെ ഡോര്‍ തുറന്നില്ലെന്ന് പറഞ്ഞ് ചിലര്‍ ഒരുപാട് ഒച്ചപ്പാടുണ്ടാക്കി. ജംഗാറില്‍ കയറാന്‍ വന്ന സമയത്ത് മമ്മൂക്ക കാറിന്റെ ചില്ല് തുറന്നില്ല. ഒടുവില്‍ തുറക്കെടോ എന്നുവരെയായി. ചില്ലു തുറന്നിരുന്നെങ്കിലോ? കൈയിട്ട് മമ്മൂക്കയെ പിടിച്ചേനെ. അതൊക്കെ ഒരു അസ്വസ്ഥതയല്ലേ? അതുകൊണ്ടുതന്നെയാണ് അവര്‍ ഇത്തരത്തില്‍ പെരുമാറുന്നത്. അല്ലാതെ ഏതു കൊച്ചുകുട്ടിയുടെ അടുത്തും കൂടാന്‍ പറ്റിയ സ്വഭാവമാണ് മമ്മൂക്കയുടേത്. ഉള്ളില്‍ ഒരുവെറുപ്പും ആരോടുമില്ല. എല്ലാവരോടും സ്‌നേഹത്തോട് തന്നെയാണ് അദ്ദേഹം പെരുമാറുന്നത്’ എന്നും പൗളി വ്യക്തമാക്കി.