പരാതിക്കാരിയുടെ പേര് പറഞ്ഞതിനെ ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച് പി സി ജോര്‍ജ്‌

തിരുവന്തപുരം/ പിഡനപരാതിയില്‍ അറസ്റ്റിലായ പി സി ജോര്‍ജിനോട്
ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി പിസി ജോര്‍ജ്. പിസി ജോര്‍ജിനെ അറസ്റ്റിലായ ശേഷം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്ത് വന്നപ്പോഴാണ് സംഭവം ഉണ്ടായത്.

ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയോട് അപമര്യദയായി പെരുമാറുകയായിരുന്നു പി സി ജോര്‍ജ്. ഇരയുടെ പേര് പറയുന്നത് തെറ്റല്ലേ എന്ന് പറഞ്ഞതിന് ‘എന്നാല്‍ നിങ്ങളുടെ പേര് പറയാം’ എന്നായിരുന്നു പി സി ജോര്‍ജിന്റെ മറുപടി. കൈരളി ടിവിയുടെ റിപ്പോര്‍ട്ടര്‍ ഷീജയെയാണ് പി സി ജോര്‍ജ് അഭമാനിച്ചത്.

പിസി ജോര്‍ജിന്റെ പരാമര്‍ശത്തിന് പിന്നാലെ ഒപ്പം ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ അപ്പോള്‍ തന്നെ പ്രതിഷേധിച്ചു. ജോര്‍ജിന് ഒപ്പം ഉണ്ടായിരുന്നവര്‍ ഷീജയ്ക്ക് നേരെ കയ്യേറ്റത്തിന് മുതിര്‍ന്നു. സ്ത്രീത്വത്തെ അഭമാനിക്കുന്ന സംഭവമാണെ നടന്നതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.