ഈ ലോകം വളരെ മനോഹരമായ ഇടമാണ് കുഞ്ഞേ, പുതിയ ചിത്രവുമായി പേളി

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അവതാരകയാണ് പേളി മാണി. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പേളി മലയാളികളുടെ മനസില്‍ ഇടം നേടി. നിരവധി ആരാധകരാണ് പേളിക്കുള്ളത്. പേളിയുടെ നിഷ്‌കളങ്കമായ മനസ് തന്നെയാണ് ആരാധകര്‍ പേളിയെ സ്‌നേഹിക്കാന്‍ കാരണവും. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് കുടുംബം മുഴുവനും. ​ഗർഭകാലത്തെ ഓരോ നിമിഷങ്ങളും പേളി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ വയറിന് മുകളില്‍ കെെവച്ച് കുഞ്ഞിനെ ഓമനിക്കുന്ന പേളിയുടെ ചിത്രം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ശ്രീനിഷ് ആണ് ഈ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്.ഈ ലോകം വളരെ മനോഹരമായ ഇടമാണ് കുഞ്ഞേ.. നീ ഇത് കാണുന്നത് വരെ കാത്തിരിക്കാന്‍ വയ്യ എന്ന അടിക്കുറിപ്പോടെയായിരുന്നു പേളി ചിത്രം പങ്കുവച്ചത്. പതിവ് പോലെ സ്പെഷ്യല്‍ മൊമന്റ് ശ്രീനിഷ് ക്യാമറയില്‍ പകര്‍ത്തിയെന്നും പേളി പോസ്റ്റില്‍ കുറിക്കുന്നു. നിരവധി താരങ്ങള്‍ കമന്റുമായി എത്തിയിട്ടുണ്ട്.


അതേസമയം അനുരാഗ് ബസു സംവിധാനം ചെയ്‌ത ബോളിവുഡ് ചിത്രമായ ലുഡോവിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച സന്തോഷം പങ്കുവച്ച് പേളി എത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു പേളിയുടെ ബോളിവുഡ് ചിത്രമായ ലുഡോ നെറ്റ് ഫ്ലിക്സിലൂടെ പ്രദർശനത്തിന് എത്തിയിരുന്നത്. പങ്കജ് ത്രിപാഠി, അഭിഷേക് ബച്ചന്‍, രാജ് കുമാര്‍ റാവു, ആദിത്യ റോയ് കപൂര്‍, സാനിയ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ്, രോഹിത് സുരേഷ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിൽ ഒരു നഴ്സിന്റെ വേഷത്തിൽ ആണ് പേളി എത്തുന്നത്.