കേരളം ചാമ്പാന്‍ ഇരട്ടച്ചങ്കന്‍ അരി ചാമ്പാന്‍ അരിക്കൊമ്പന്‍

തിരുവനന്തപുരം. പിണറായി വിജയന്‍ സര്‍ക്കാരിനെ ജനം പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അഴിമതിയും ദുര്‍ഭരണവും കെടുകാര്യസ്ഥതയുമാണ് പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ സംഭവിക്കുന്നത്. സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രം ജനങ്ങള്‍ക്ക് മുന്നില്‍ യുഡിഎഫ് അവതരിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സമരത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പിണറാചയി വിജയനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. അരി ചാമ്പാന്‍ അരിക്കൊമ്പന്‍,. ചക്ക ചാമ്പാന്‍ ചക്കക്കൊമ്പന്‍ കേരളം ചാമ്പാന്‍ ഇരട്ടച്ചങ്കന്‍ എന്നാണ് സുധാകരന്‍ പരിഹസിച്ചത്. നികുതി ഭാരം സര്‍ക്കാര്‍ സാധാരണ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. ജനങ്ങളെ ഇത്രയും ദ്രോഹിച്ച സര്‍ക്കാര്‍ ചരിത്രത്തിലുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങള്‍ക്ക് മേല്‍ 5000 കോടിയുടെ നികുതി ഭാരമാണ് ബജറ്റില്‍ അടിച്ചേല്‍പ്പിച്ചത്. വെള്ളക്കരം വലിയ തോതില്‍ സംസ്ഥാനത്ത് കൂട്ടി. ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങളെ ബാങ്ക് ജപ്തി ചെയ്ത വര്‍ഷമാണ് കടന്ന് പോയത്. സര്‍ക്കാര്‍ കൃത്യമായി നെല്ല് സംഭരിക്കാത്തതിനാല്‍ നെല്ല് നശിച്ചു. മൂന്ന് മാസമായി കര്‍ഷകര്‍ക്ക് തുക നല്‍കിയിട്ടില്ല. സര്‍ക്കാരിന്റെ ഞെട്ടിക്കുന്ന അഴിമതി കഥകള്‍ ഇനിയും പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.